ആശാസമരം കഴിഞ്ഞ് തിരികെ ചെല്ലുമ്പോഴും അനിതകുമാരിക്ക് വീടുണ്ടാകും,കുടിശിക അടച്ച് ജപ്തി ഒഴിവാക്കി ഓര്‍തഡോക്സ് സഭ
തിരുവനന്തപുരം: ആശാ സമരം കഴിഞ്ഞ് തിരികെ ചെല്ലുമ്പോഴും അനിതകുമാരിക്ക് വീടുണ്ടാകും.. അനിതയുടെ വീടിന്‍റെ ജപ്തി ഭീഷണി ഒഴിവായി. ഏഷ്യാനെറ്റ് ന്യൂസിന്‍റെ നേർക്കുനേർ പരിപാടിയിലൂടെ അനിതയുടെ സങ്കടം കണ്ട മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ വിഷയത്തിൽ ഇടപെടുകയായിരുന്നു. കേരള ബാങ്ക് പാലോട് ശാഖയിലെ 3 ലക്ഷം രൂപയുടെ ലോൺ സഭയടച്ചു. സഭയുടെ സഹോദരൻ ജീവകാരുണ്യ പദ്ധതി വഴിയാണ് സഹായം. ആശ സമര പന്തലിൽ എത്തി വൈദികൻ അനിത കുമാരിക്ക് പണമടത്തിന്‍റെ രേഖ കൈമാറി. തിരുവനന്തപുരം ഓർത്തഡോക്സ് സ്റ്റുഡൻ്റ് സെൻ്റർ ഡയറക്ടർ ഫാ.സജി മേക്കാട്ട് ആണ് രേഖ കൈമാറിയത്.