അബ്സല്യൂട്ട് സിനിമ! ഈ സീസണിലെ ആദ്യ ത്രില്ലർ; ലഖ്നൗവിൽ നിന്ന് ജയം പിടിച്ചുവാങ്ങി ക്യാപിറ്റൽസ്, ഹീറോയായി അശുതോഷ്
ഐപിഎല്ലിൽ വിജയത്തുടക്കവുമായി ഡൽഹി ക്യാപിറ്റൽസ്. ലഖ്നൗ സൂപ്പര്‍ ജയന്റസിനെ ഒരു വിക്കറ്റിന് തകര്‍ത്താണ് ഡൽഹി തകര്‍പ്പൻ ജയം സ്വന്തമാക്കിയത്. 31 പന്തിൽ 66 റൺസ് നേടിയ അശുതോഷ് ശര്‍മ്മയാണ് ഡൽഹിയുടെ വിജയശിൽപ്പി.