അടുത്തവര്‍ഷം ഇതേ സമയം ബോക്സോഫീസില്‍ യാഷ് രണ്‍ബീര്‍ ക്ലാഷ്

മുംബൈ: കെജിഎഫ് 2വിന് ശേഷം യാഷ് ആരാധകര്‍  ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.  ടോക്സിക് 2026 മാർച്ച് 19 ന് തിയേറ്ററുകളിൽ എത്തുമെന്നാണ് യാഷും നിര്‍മ്മാതാക്കളും വെളിപ്പെടുത്തിയത്. 

അതേ സമയം ഇതോടെ വലിയൊരു ബോക്സോഫീസ് ക്ലാഷിനാണ് അരങ്ങ് ഒരുങ്ങുന്നത്. രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവർ അഭിനയിക്കുന്ന സഞ്ജയ് ലീല ബൻസാലിയുടെ ലവ് ആന്‍റ് വാർ എന്ന ചിത്രവുമായി യാഷിന്റെ ടോക്സിക് ക്ലാഷിലാകും എന്നാണ് വിവരം. അടുത്ത വർഷം മാർച്ച് 20 നാണ് ഈ ചിത്രവും റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 

2026 ദീപാവലിക്ക് തിയേറ്ററുകളിൽ എത്തുന്ന നിതേഷ് തിവാരിയുടെ രാമായണം ഭാഗം 1 ൽ രൺബീർ കപൂറും യാഷും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. 

ടോക്സിക്കിന്റെ പുതുതായി പുറത്തിറങ്ങിയ പോസ്റ്ററിലൂടെയാണ് വെള്ളിയാഴ്ച ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചത്. അതേ സമയം രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ബൻസാലി നിർമ്മിക്കുന്ന  ഇതിഹാസ കഥയായ ലവ് ആന്‍റ് വാർ അതിന്റെ പ്രഖ്യാപന ദിവസം മുതൽ തന്നെ  ഒരു ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 

കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ഒരു അപ്ഡേറ്റ് എന്‍റര്‍ടെയ്മെന്‍റ് സൈറ്റ് പിങ്ക്വില്ല പുറത്തുവിട്ടിരുന്നു. ഇവരുടെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ലൗ ആന്‍റ് വാര്‍ ഒരു ത്രികോണ പ്രണയകഥയാണ് ആവിഷ്കരിക്കുന്നത്. രൺബീർ കപൂർ വിക്കി കൗശൽ എന്നിവര്‍ക്ക് തുല്യ പ്രധാന്യമായിരിക്കും ചിത്രത്തില്‍ ഛാവ പോലുള്ള വന്‍ ഹിറ്റ് നല്‍കിയ വിക്കി കൗശലിന്‍റെ ഇപ്പോഴത്തെ താരമൂല്യം വച്ചുള്ള മാറ്റമല്ല ഇതെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. 

അതേ സമയം ഗീതു മോഹൻദാസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന യാഷിന്റെ “ടോക്സിക്” ക്രോസ്-കൾച്ചറൽ കഥപറച്ചില്‍ രീതിയിലാണ് ഒരുങ്ങുന്നത് എന്നാണ് വിവരം. കെവിഎൻ പ്രൊഡക്ഷൻസും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് വെങ്കട്ട് നാരായണ നിർമ്മിച്ച ടോക്സിക് എന്ന ചിത്രം ഒരു ആഗോള സിനിമാറ്റിക് അനുഭവമായിരിക്കും എന്നാണ് അണിയറക്കാരുടെ അവകാശവാദം. 

തലവന് ശേഷം ആസിഫ് അലിയും ജിസ് ജോയിയും വീണ്ടും ഒന്നിക്കുന്നു: പുതിയ ചിത്രം പ്രഖ്യാപിച്ചു

താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായിമാറിയതിൽ ഖേദിക്കുന്നു; പൃഥ്വിരാജിനോട് മാപ്പ് പറഞ്ഞ് മൈത്രേയന്‍

By admin