Horoscope Today: ഭാഗ്യം അനുകൂലം, അപ്രതീക്ഷിത നേട്ടങ്ങൾ ഈ നാളുകാർക്ക്; അറിയാം ഇന്നത്തെ ദിവസഫലം

മേടം:- (അശ്വതി, ഭരണി, കാർത്തിക1/4)

സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ഉദ്യോഗാർഥികൾക്ക് ജോലി കിട്ടും. പുണ്യസ്ഥലം സന്ദർശിക്കും.

ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2)

കർമരംഗത്ത് എതിർപ്പുകൾ ഉണ്ടാകും. അപവാദം കേൾക്കുവാൻ ഇടയുണ്ട്. യാത്രകൾ വർധിക്കും.

മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4)

സഹപ്രവർത്തകരുമായി നില നിന്നിരുന്ന തര്‍ക്കങ്ങൾ പരിഹരിക്കും. വിദേശ യാത്രയ്ക്ക് യോഗം കാണുന്നുണ്ട്.  

കര്‍ക്കടകം:- (പുണർതം1/4 പൂയം, ആയില്യം) 

മംഗല്യഭാഗ്യം ഉണ്ടാകും. മാതാപിതാക്കളുമായി അഭിപ്രായ ഭിന്നത ഉണ്ടായേക്കാം. അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകും.

ചിങ്ങം:- (മകം, പൂരം, ഉത്രം1/4) 

ബിസിനസ്സിൽ മികവ് പുലർത്തും. മേലധികാരികളിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകും. 

കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2)
 
ഭവനത്തിൽ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. കുടുംബ സൗഖ്യം വര്‍ധിക്കും. വാഹനം മാറ്റി വാങ്ങും. 

തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)
 
രോഗങ്ങൾക്കായി ഔഷധ സേവ വേണ്ടി വരും. തൊഴിലന്വേഷകര്‍ക്ക് ജോലി കിട്ടും. പണ ചെലവ് വര്‍ധിക്കും. 

വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)

വാസസ്ഥാനത്തിന് മാറ്റം സംഭവിക്കാം. വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാര ക്ലേശം വര്‍ധിക്കും. 

ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)

ആരോഗ്യപരമായ വിഷമതകൾ മാറും. ഔദ്യോഗിക രംഗത്ത്  നല്ല മാറ്റങ്ങൾ ഉണ്ടാവും. മാനസിക സന്തോഷം വർധിക്കും.

മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)
 
പുതിയ ജോലിയിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും. തൊഴിൽപരമായുള്ള മാറ്റങ്ങൾ പ്രതീക്ഷിക്കാം. 

കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)

വീട് അറ്റ കുറ്റപ്പണി നടത്തും. തടസ്സങ്ങൾ മാറി പുരോഗതിയുണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. 

മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, ഉത്രട്ടാതി, രേവതി)

സാമ്പത്തിക നിയന്ത്രണം ആവശ്യമാണ്. ബന്ധുക്കളുമായി  ഭിന്നതകൾ ഉണ്ടാകും. ലഹരി വസ്തുക്കളോട് താല്പര്യം കൂടും.

(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)

By admin