സുപ്രിംകോടതിക്ക് മമ്മൂട്ടി ശബ്‍ദം നല്‍കിയപ്പോള്‍

മമ്മൂട്ടിയുടെ എക്കാലത്തെയും ഒരു ഹിറ്റ് കഥാപാത്രമാണ് സേതുരാമയ്യര്‍ സിബിഐ. സംവിധാനം നിര്‍വഹിച്ചത് കെ മധുവാണ്. സേതുരാമയ്യര്‍ നായകനായി എത്തുന്ന ആറാം ചിത്രത്തിന്റെ സൂചനകള്‍ കെ മധു നല്‍കിയിരുന്നു. സേതുരാമയ്യരുടെ കൗതുകം നിറഞ്ഞ ഒരു സിനിമാ വിശേഷം ഓര്‍ക്കുന്നത് ചിലപ്പോള്‍ പ്രേക്ഷകരെ രസിപ്പിച്ചേക്കും.

മമ്മൂട്ടി സിബിഐ ഉദ്യോഗസ്ഥനായ സേതുരാമയ്യരായി ആദ്യം പ്രദര്‍ശനത്തിനെത്തിയത് 1988ലാണ്. ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ വൻ ഹിറ്റായി. 1989ല്‍ ജാഗ്രത എന്ന രണ്ടാം ഭാഗം എത്തിയെങ്കിലും വൻ വിജയമായിരുന്നില്ല. സേതുരാമയ്യര്‍ സിബിഐയെന്ന പേരില്‍ മൂന്നാം ഭാഗവും ‘നേരറിയാന്‍ സിബിഐ’ എന്ന പേരില്‍ നാലാം ഭാഗവും പ്രദര്‍ശനത്തിന് എത്തി.

ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രം അക്കാലത്ത് വേറിട്ട ഒരു അനുഭവമായിരുന്നു. എസ് എൻ സ്വാമിയുടെ തിരക്കഥയിലുള്ള ചിത്രത്തില്‍ നായകനായ മമ്മൂട്ടിയുടെ നടത്തവും മാനറിസങ്ങളുമെല്ലാം ആകര്‍ഷകങ്ങളായി. ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമയില്‍ മറ്റൊരു കൗതുകവുമുണ്ട്. സുപ്രിംകോടതിയുടെ ഒരു ഉത്തരവ് സിബിഐ സിനിമയിലെ നായകൻ മമ്മൂട്ടിയുടെ ശബ്‍ദത്തിലായിരുന്നു എന്നതാണ് ആ പ്രത്യേകത.

സിബിഐയിലെ ഡിവൈഎസ്‍പിയായിട്ടായിരുന്നു നായകൻ മമ്മൂട്ടി ചിത്രത്തില്‍ വേഷമിട്ടത്. സിബിഐയിലെ സിഐയായി സുരേഷ് ഗോപിയും ചിത്രത്തില്‍ ഉണ്ടായിരുന്നു. ജഗതി, മുകേഷ്, സുകുമാരൻ, ബഹദൂര്‍, ശ്രീനാഥ്, വിജയരാഘവൻ, ഉര്‍വശി, ജനാര്‍ദനൻ, ക്യാപ്റ്റൻ രാജു, ജഗനാഥ വര്‍മ, കെപിഎസി സണ്ണി, സിഐ പോള്‍, അടൂര്‍ ഭവാനി. കുണ്ടറ ജോണി, ടി പി മാധവൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ മമ്മൂട്ടി നായകനായ ഒരു സിബിഐ ഡയറിക്കുറിപ്പില്‍ വേഷമിട്ടു. ഒരു സിബിഐ ഡയറിക്കുറിപ്പിന്റെ സംഗീത സംവിധാനം ശ്യാമായിരുന്നു.

Read More: സ്റ്റൈലിഷ് മമ്മൂട്ടി എത്താൻ 18 ദിവസങ്ങള്‍, വമ്പൻ അപ്‍ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin