വടക്കൻ പറവൂരിൽ ലഹരിമരുന്നിനായി വ്യാജകുറിപ്പടിയും സീലും, ഗുളികകൾ വാങ്ങിക്കൂട്ടി; സംഭവത്തിൽ 2 പേർ അറസ്റ്റിൽ
കൊച്ചി: ലഹരിമരുന്നിനായി വ്യാജ കുറിപ്പടി തയ്യാറാക്കിയ സംഭവത്തിൽ വടക്കൻ പറവൂരിൽ രണ്ട് പേർ അറസ്റ്റിൽ. വ്യാജ കുറിപ്പടിയുണ്ടാക്കി നൈട്രോസെപാം ഗുളികകൾ വാങ്ങിക്കൂട്ടിയതിലാണ് നടപടി. പറവൂർ സ്വദേശിയായ നിക്സൻ ദേവസ്യ, സനൂപ് വിജയൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ഡോക്ടറുടെ വ്യാജ കുറിപ്പടിയും സീലും പിടിച്ചെടുത്തിട്ടുണ്ട്. ഉപയോഗിക്കാനും വിൽപനക്കും വേണ്ടിയാണ് ഇവർ മരുന്ന് വാങ്ങിക്കൂട്ടിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.