മാവോയിസ്റ്റ് ആക്രമണം; കുഴിബോംബ് പൊട്ടിത്തെറിച്ച് രണ്ട് ജവാന്മാര്‍ക്ക് പരിക്ക്

റായ്പൂര്‍: ഛത്തീസ്ഗഢിൽ സുരക്ഷാസേനയ്ക്ക് നേരെ മാവോയിസ്റ്റ് ആക്രമണം. ബിജാപൂർ ജില്ലയിലെ വനമേഖലയിലാണ് ആക്രമണം ഉണ്ടായത്. മാവോയിസ്റ്റുകൾക്കായുള്ള തിരച്ചിൽ കഴിഞ്ഞു മടങ്ങിയ സുരക്ഷസേനയുടെ വാഹനത്തിനു നേരെയായിരുന്ന ആക്രമണം. 

തിരച്ചില്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ മാവോയിസ്റ്റുകൾ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ട് ജവാൻമാർക്ക് പരിക്കേറ്റു. സ്ഥലത്ത് മാവോയിസ്റ്റുകൾക്കായി തെരച്ചിൽ തുടരുകയാണ്.

By admin