മാളിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥനായി വേഷമിട്ട് പ്രവാസിയെ കൊള്ളയടിച്ചു, പ്രതിക്കായി അന്വേഷണം
കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലിയിൽ ട്യൂണിസ് സ്ട്രീറ്റിലെ ഒരു പ്രശസ്ത മാളിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥനായി വേഷമിട്ട് ഒരു വിദേശിയെ കൊള്ളയടിച്ചയാൾക്കായി അന്വേഷണം. ഹവല്ലി ഡിറ്റക്ടീവുകൾക്കാണ് അന്വേഷണ ചുമതല.
ഹവല്ലി ബ്ലോക്ക് 5-ലെ ഒരു കെട്ടിടത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഫോർ വീൽ ഡ്രൈവ് വാഹനം മോഷ്ടിച്ചതായും പ്രതിക്കെതിരെ ആരോപണമുണ്ട്. രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്: ഒന്ന് സുരക്ഷാ ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി മോഷണം എന്ന കുറ്റത്തിന് കീഴിലുള്ള ഒരു ഗുരുതരമായ കുറ്റകൃത്യമായും മറ്റൊന്ന് വാഹന മോഷണവുമായി ബന്ധപ്പെട്ട ചെറിയ കുറ്റകൃത്യമായും തരംതിരിച്ചിരിക്കുന്നു. ഒരു വിദേശി കഴിഞ്ഞ ചൊവ്വാഴ്ച ഹവല്ലി പ്രദേശത്ത് നടക്കുമ്പോൾ അറബ് വസ്ത്രം ധരിച്ച ഒരു അപരിചിതൻ തന്നെ സമീപിച്ചതായി റിപ്പോർട്ട് ചെയ്തതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
Read Also – പുതിയ ഡ്രൈവിംഗ് ലൈസൻസ് നിയമം കുവൈത്തിൽ പ്രാബല്യത്തിൽ; പ്രവാസികൾക്ക് കാലാവധി അഞ്ച് വർഷം
കറുത്ത ഫോർ വീൽ ഡ്രൈവ് വാഹനം ഓടിച്ചിരുന്ന പ്രതി, ഒരു ഡിറ്റക്ടീവാണെന്ന് അവകാശപ്പെടുകയും വിദേശിയുടെ താമസസ്ഥിതി പരിശോധിക്കാൻ തിരിച്ചറിയൽ രേഖ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സിവിൽ ഐഡി കാണിക്കാൻ പേഴ്സ് എടുത്തപ്പോൾ പ്രതി അത് തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു.