പ്രാഥമിക പരിശോധനയിൽ സൂചന; എംഡിഎംഎ വിഴുങ്ങിയ താമരശ്ശേരി സ്വദേശിയെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ സാധ്യത

കോഴിക്കോട്: പൊലീസ് പിടികൂടാൻ എത്തിയപ്പോൾ എംഡിഎംഎ വിഴുങ്ങിയ താമരശ്ശേരി സ്വദേശി ഫായിസിനെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ സാധ്യത. എംഡിഎംഎ വിഴുങ്ങിയെന്ന് ഫായിസ് തന്നെയാണ് പൊലീസിനോട് പറഞ്ഞത്. പരിശോധനിലും ഇതു സംബന്ധിച്ച സൂചനകൾ കിട്ടിയിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ വയറിനകത്ത് ക്രിസ്റ്റൽ രൂപത്തിൽ തരികൾ കണ്ടെത്തിയിരുന്നു. ഫായിസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. 

വീട്ടിൽ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തിയപ്പോഴാണ് താൻ എംഡിഎംഎ വിഴുങ്ങിയെന്ന് ഫായിസ് പറഞ്ഞത്. ഫായിസിന്‍റെ ആരോഗ്യ നിലയിൽ പ്രശ്നം ഇല്ല. പിടികൂടുന്ന സമയത്ത് ഫായിസിന്‍റെ കയ്യിൽ നിന്നും ഒരു ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു. 

മാർച്ച് എട്ടിന് സമാന രീതിയിൽ എംഡിഎംഎ വിഴുങ്ങിയ കോഴിക്കോട് മൈക്കാവ് സ്വദേശി ഷാനിദ് മരിച്ചിരുന്നു. താമരശ്ശേരി അമ്പായത്തോട് വെച്ച് പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെടാനാണ് ലഹരി വിഴുങ്ങിയത്. രണ്ട് പാക്കറ്റ് ലഹരിമരുന്നാണ് വിഴുങ്ങിയത്. രണ്ട് പാക്കറ്റുകളിലൊന്നില്‍ കഞ്ചാവാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. 

അമിതമായി രാസലഹരി ഉള്ളിലെത്തിയത് കൊണ്ടാണ് 24 മണിക്കൂറിനുള്ളിൽ യുവാവ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു. അമിതമായി ലഹരിമരുന്ന് ശരീരത്തിലെത്തിയത് ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഒരു പാക്കറ്റ് പൊട്ടിയ നിലയിലായിരുന്നു. പൊട്ടാത്ത മറ്റൊരു പാക്കറ്റില്‍ ഒമ്പത് ഗ്രാം കഞ്ചാവും ഉണ്ടായിരുന്നു.

നീലേശ്വരം സ്റ്റേഷനിൽ കൂളായി വന്നിറങ്ങി, പൊലീസിന് ആളെ പിടികിട്ടി; പോക്കറ്റിൽ നിന്ന് കിട്ടിയത് 19 ഗ്രാം എംഡിഎംഎ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin