പുലർച്ചെ ജാക്കറ്റും ധരിച്ച് വനിതാ ഹോസ്റ്റലിലെത്തി, പെണ്‍കുട്ടികള്‍ ബഹളം വെച്ചതോടെ ഓടി, പൊലീസ് അന്വേഷണം
എറണാകുളം: എറണാകുളം കാക്കനാട് വനിതാ ഹോസ്റ്റലിൽ മോഷണ ശ്രമമെന്ന് പരാതി. കുന്നുംപുറം നിഹാരിയ ഹോസ്റ്റലടക്കം കാക്കനാട്ടെ മൂന്ന് ഹോസ്റ്റലിലാണ് പുലര്‍ച്ചെ മോഷണശ്രമം നടന്നത്. മോഷ്ടാവ് ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു.
പെൺകുട്ടികൾ ബഹളം വെച്ചതിനെ തുടർന്ന് ഇയാൾ ഓടി രക്ഷപ്പെട്ടു. മൂന്നു ഹോസ്റ്റലിലും മോഷ്ടാവ് കയറിയെങ്കിലും പെണ്‍കുട്ടികള്‍ ബഹളം വെച്ചതോടെ ഓടിപ്പോവുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മോഷണ ശ്രമമുണ്ടായത്. പെൺകുട്ടികളുടെ പരാതിയിൽ തൃക്കാക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാവ് ഹോസ്റ്റലിലെത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.