പവര്‍ പ്ലേയില്‍ പവറോടെ ഹൈദരാബാദ്, വെടിക്കെട്ടുമായി ട്രാവിസ് ഹെഡും ഇഷാന്‍ കിഷനും; തകര്‍ത്തടിച്ച് അഭിഷേക് മടങ്ങി

ഹൈദരാബാദ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് വെടിക്കെട്ട് തുടക്കം. പവര്‍ പ്ലേയില്‍ തകര്‍ത്തടിച്ച ഹൈദരാബാദ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സടിച്ചു. 18 പന്തില്‍ 46 റണ്‍സുമായി ട്രാവിസ് ഹൈഡും ഒമ്പത് പന്തില്‍ 20 റണ്‍സുമായി ഇഷാന്‍ കിഷനും ക്രീസില്‍. മഹീഷ് തീക്ഷണയാണ് അഭിഷേകിനെ മടക്കിയത്. 11 പന്തില്‍ 24 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടെ വിക്കറ്റാണ് ഹൈദരാബാദിന് നഷ്ടമായത്.

ഫസല്‍ഹഖ് ഫാറൂഖി എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ 10 റണ്‍സടിച്ചാണ് രാജസ്ഥാന്‍ തുടങ്ങിയത്. മഹീഷ് തീക്ഷണയുടെ രണ്ടാം ഓവറില്‍ 14 റണ്‍സടിച്ച ഹെഡും അഭിഷേകും ചേര്‍ന്ന് പവര്‍ പ്ലേ പവറാക്കി. ഫാറൂഖിയുടെ മൂന്നാം ഓവറില്‍ 21 റൺസ് കൂടി കൂട്ടിച്ചേര്‍ത്തതോടെ മൂന്നോവറില്‍ ഹൈദരാബാദ് 45 റണ്‍സിലെത്തി. നാലാം ഓവറിലെ ആദ്യ പന്തില്‍ തീക്ഷണ അഭിഷേകിനെ മടക്കി ആദ്യ പ്രഹരമേല്‍പ്പിച്ചെങ്കിലും അടി തുടര്‍ന്ന ഹെഡ് അഞ്ചാം ഓവറില്‍ ജോഫ്ര ആര്‍ച്ചര്‍ക്കെതിരെ 23 റണ്‍സടിച്ചു.പവര്‍ പ്ലേയിലെ അവസാന ഓവറില്‍ തീക്ഷണക്കെതിരെ 16 റണ്‍സ് കൂടി നേടിയ ഹെഡ് ഹൈദരാബാദിനെ പവര്‍ പ്ലേയില്‍ 94 റണ്‍സിലെത്തിച്ചു.

നേരത്തെ ടോസ് നേടിയ രാജസ്ഥാന്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സഞ്ജു സാംസണ് പകരം റിയാന്‍ പരാഗ് ആണ് ഇന്ന് രാജസ്ഥാനെ നയിക്കുന്നത്. പരിക്കുള്ള സഞ്ജു ഇംപാക്ട് പ്ലേയറായിട്ടാവും ഇന്ന് കളിക്കാനിറങ്ങുക.

ഐപിഎല്‍: ഹൈദരാബാദിനെതിരെ നിര്‍ണായക ടോസ് ജയിച്ച് രാജസ്ഥാൻ, നായകനായി റിയാന്‍ പരാഗിന് അരങ്ങേറ്റം

രാജസ്ഥാൻ റോയൽസ് പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, ശുഭം ദുബെ, നിതീഷ് റാണ, റിയാൻ പരാഗ് (ക്യാപ്റ്റൻ), ധ്രുവ് ജൂറൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, ജോഫ്ര ആർച്ചർ, മഹീഷ തീക്ഷണ, തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ശർമ, ഫസൽഹഖ് ഫാറൂഖി

സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേയിംഗ് ഇലവൻ: ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, ഹെൻറിച്ച് ക്ലാസെൻ, അനികേത് വർമ, അഭിനവ് മനോഹർ, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), സിമർജീത് സിംഗ്, ഹർഷൽ പട്ടേൽ, മുഹമ്മദ് ഷമി.

രാജസ്ഥാൻ റോയൽസ് ഇംപാക്ട് സബ്‌സ്: സഞ്ജു സാംസൺ, കുനാൽ സിംഗ് റാത്തോഡ്, ആകാശ് മധ്വാൾ, കുമാർ കാർത്തികേയ, ക്വേന മഫക

സൺറൈസേഴ്സ് ഹൈദരാബാദ് ഇംപാക്ട് സബ്സ്: സച്ചിൻ ബേബി, ജയ്ദേവ് ഉനദ്കട്ട്, സീഷൻ അൻസാരി, ആദം സാമ്പ, വിയാൻ മുൾഡർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin