തിരുവനന്തപുരം: കോമറിൻ മേഖലയിലെ ന്യൂനമർദ പാത്തി സജീവമായ സാഹചര്യത്തിൽ സംസ്ഥാനത്ത് മൂന്നുദിവസം മഴ ലഭിക്കും. വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചക്കു ശേഷമാണ് മഴ ലഭിക്കുക. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്.
ശക്തമായ ഇടിമിന്നലിനും മഴക്കും ഒപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg
evening kerala news
eveningkerala news
heavy rain
KERALA
kerala evening news
KOLLAM
LATEST NEWS
MALABAR
Top News
കേരളം
ദേശീയം
വാര്‍ത്ത