ഛത്തീസ്ഗഢിലെ ബിജാപൂരിൽ 22 മാവോയിസ്റ്റുകൾ  കീഴടങ്ങി

ബീജാപൂര്‍: ഛത്തീസ്ഗഢിലെ ബിജാപൂരിൽ 22 മാവോയിസ്റ്റുകൾ കീഴടങ്ങി. കീഴടങ്ങിയവരില്‍ 6 പേരുടെ തലയ്ക്ക് ലക്ഷങ്ങൾ ഇനാം പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. സിആർപിഎഫ് ഡി ഐ ജി ദേവേന്ദ്ര സിംഗ് നേഗിയുട മുന്നിലാണ് 22 മാവോയിസ്റ്റുകളും കീഴടങ്ങിയത്. 

കീഴടങ്ങിയവരിൽ തെലങ്കാന, ആന്ധ്രാപ്രദേശ് എന്നി സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.  ബിജാപൂരിൽ മാത്രം 107 മാവോയിസ്റ്റുകളാണ് ഇതുവരെ കീഴടങ്ങിയത്.

By admin