കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം കഞ്ചാവുമായി 2 പേർ പിടിയിൽ; വിൽപനക്കായി ആന്ധ്രയിൽ നിന്ന് എത്തിച്ചതെന്ന് പ്രതികൾ

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം രണ്ട് കിലോയിൽ അധികം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. പട്ടത്താനം സ്വദേശികളായ ആകാംഷ്, രതീഷ് കുമാർ എന്നിവരാണ് എക്സൈസിൻ്റെ പിടിയിലായത്. ആന്ധ്രയിൽ നിന്നാണ് ട്രെയിൻ മാർഗ്ഗം പ്രതികൾ കഞ്ചാവ് കൊണ്ടുവന്നത്. വിൽപനയ്ക്ക് വേണ്ടിയാണ് പ്രതികൾ കഞ്ചാവ് എത്തിച്ചതെന്ന് എക്സൈസ് അറിയിച്ചു. ആകാംഷ് നേരത്തെ 10 കിലോ കഞ്ചാവ് കടത്തിയ കേസിൽ പ്രതിയാണ്.

Also Read:  വാഹനപരിശോധനക്കിടെ 19കാരായ യുവാക്കൾ കുടുങ്ങി; മെത്താഫിറ്റമിനും കഞ്ചാവുമായി പിടിയില്‍

By admin