കൈക്കൂലി വാങ്ങി ആഡംബരമായി ജീവിച്ച സർക്കാർ ഉദ്യോഗസ്ഥനും ഭാര്യക്കും ശിക്ഷ,നിര്‍ണായക ഉത്തരവുമായി മദ്രാസ് ഹൈകോടതി

ചെന്നൈ: സർക്കാർ ഉദ്യോഗസ്ഥന് കൈക്കൂലിയായി കിട്ടുന്ന പണം  അനുഭവിക്കുന്ന ഭാര്യയും ശിക്ഷയ്ക്ക് അർഹയെന്ന് മദ്രാസ് ഹൈക്കോടതി.കൈക്കൂലിയിലൂടെ ആഡംബരജീവിതം നയിച്ചെങ്കിൽ  പ്രത്യാഘാതവും അനുഭവിക്കണം.ഭാര്യയും കൈക്കൂലി ആസ്വദിക്കാൻ തുടങ്ങിയാൽ ഈ ശാപത്തിന് അവസാനം ഉണ്ടാകില്ല.കൈക്കൂലി വാങ്ങുന്നതിൽ നിന്ന് പങ്കാളിയെ പിന്തിരിപ്പിക്കണം.അനധികൃത സ്വത്ത്‌ സമ്പാദന കേസിൽ മുൻ കസ്റ്റംസ് സൂപ്രണ്ടിനെയും ഭാര്യയെയും കീഴ്കോടതി വെറുതെ വിട്ട ഉത്തരവ് റദ്ദാക്കിയ വിധിയിലാണ് പരാമർശങ്ങൾ.ഹൈക്കോടതി മധുര ബെഞ്ച് ഇരുവർക്കും 4 വർഷത്തെ കഠിന തടവ്  വിധിച്ചു

ഹാൾ ടിക്കറ്റിന് 500 രൂപ കൈക്കൂലി; പ്രിൻസിപ്പലിന്‍റെ വീഡിയോ പുറത്തുവിട്ട് വിദ്യാർത്ഥികൾ, സംഭവം ഛത്തീസ്ഗഡിൽ

ചോദിച്ചത് 10 ലക്ഷം കൈക്കൂലി, ഇതിൽ 2 ലക്ഷം രൂപ കൈപ്പറ്റാൻ ഏജൻ്റിൻ്റെ വീട്ടിലെത്തി; ഐഒസി ഡിജിഎം വിജിലൻസ് പിടിയിൽ

By admin