കാറിൽ നിന്ന് 40 ലക്ഷം കവർന്ന കേസ്; അത് മോഷണമായിരുന്നില്ല, കേസിൽ വൻ ട്വിസ്റ്റ്! പൊലീസിന്റെ വെളിപ്പെടുത്തൽ

കോഴിക്കോട്: കോഴിക്കോട് കാറിൽ  നിന്ന് 40 ലക്ഷം കവർന്നെന്ന കേസിൽ വഴിത്തിരിവ്. പരാതി വ്യാജമാണെന്ന് പൊലീസ്. ഭാര്യാപിതാവ് ഏൽപിച്ച പണം ചെലവായിപ്പോയപ്പോൾ  പരാതിക്കാരനായ റഹീസ് നടത്തിയ നാടകമാണിതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പരാതിക്കാരനായ ആനക്കുഴിക്കര മായങ്ങോട്ടുചാലിൽ സ്വദേശി പി.എം.റഹീസ് (35), സുഹൃത്തുക്കളായ ആനക്കുഴിക്കര സ്വദേശി മേലെ തെക്കുവീട്ടിൽ സാജിദ് (37), പൂവാട്ടുപറമ്പിലെ മായങ്ങോട്ടുംതാഴം ജംഷീർ (42) എന്നിവരാണ് തട്ടിപ്പ് നടത്തിയത്. മൂന്ന് പേരും അറസ്റ്റിലായിട്ടുണ്ട്. മറ്റു രണ്ടു പേർക്കും 90000 രൂപയുടെ കൊട്ടേഷൻ നൽകിയാണ് റഹീസ്  തട്ടിപ്പ് ഒരുക്കിയത്. കാറിൽ പണം ഇല്ലായിരുന്നു. ഒഴിഞ്ഞ ബാഗ് ആണ് കാറിൽ നിന്നും പണം എന്ന വ്യാജേന എടുത്തതെന്നും പൊലീസ് വ്യക്തമാക്കുന്നു.  

By admin