കത്വയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍

കശ്മീര്‍: ജമ്മു കശ്മീരിലെ കത്വയില്‍ ഏറ്റുമുട്ടല്‍. കത്വ ജില്ലയിലെ സന്യാല്‍ ഗ്രാമത്തിലാണ് തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ആയുധധാരികളായ ഭീകരര്‍ക്കെതിരെ സുരക്ഷാ സേന വെടിയുതിര്‍ത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സി ആര്‍ പി എഫ്, ജമ്മു കശ്മീര്‍ പൊലീസ് പ്രത്യേക ഓപ്പറേഷന്‍ വിഭാഗം, സൈന്യം എന്നിവര്‍ സംയുക്ത ഓപ്പറേഷന്‍ നടത്തിയത്. ഹിരാനഗര്‍ സെക്ടറില്‍ അതിര്‍ത്തിക്ക് സമീപത്തുള്ള കാട്ടുപ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. നാല് മുതല്‍ അഞ്ച് വരെ തീവ്രവാദികളുടെ സാന്നിധ്യം പ്രദേശത്ത് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More:മാനിനെ വെടിവെച്ച് കൊന്നു, ഇറച്ചി പങ്കിട്ടെടുത്തു; പ്രതികള്‍ കീഴടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin