കണ്ണൂർ ∙ ആന്തൂർ നഗരസഭയിലെ മോറാഴ കൂളിച്ചാലിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾ വെട്ടേറ്റു മരിച്ചു. ബംഗാൾ സ്വദേശി ദലിങ്ഖാൻ ഇസ്മായിൽ (36 ) ആണ് മരിച്ചത്. പ്രതി  ബംഗാൾ സ്വദേശി തന്നെയായ  സുജോയ് കുമാർ ദേ (23 ) യെ വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം.
കോൺക്രീറ്റ് ജോലിക്കാരായ ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കത്തിന്റെ ഭാഗമായിരുന്നു കൊലപാതകം. ഏതാനും ദിവസങ്ങളായി ഇവർ തമ്മിൽ വാക്കുതർക്കം നടന്നിരുന്നുവെന്ന് പൊലീസ് പറയുന്നു. രാത്രി 8 മണിയോടെ വീണ്ടും ഇരുവരും തമ്മിൽ തർക്കം നടന്നപ്പോൾ സിജോയ് ഇസ്മായിലിനെ വെട്ടുകയായിരുന്നു. തുടർന്ന് ഓട്ടോറിക്ഷയിൽ കടന്നുകളഞ്ഞു.
നാട്ടുകാരിൽ നിന്ന് വിവരം അറിഞ്ഞ പൊലീസ് സിജോയെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *