ഒറ്റദിവസം, രാവിലെ പോകും രാത്രി വീട്ടിലെത്തും, അടുത്ത രാജ്യങ്ങളിലേക്ക് ട്രിപ്പ് പോകുന്നതിങ്ങനെ, വീഡിയോ 

ഇന്റർനാഷണൽ‌ ട്രിപ്പ് പോവുക എന്ന് പറഞ്ഞാൽ നമുക്കത് വലിയ സംഭവമാണ്. ദിവസങ്ങൾക്ക് മുമ്പേയുള്ള മുന്നൊരുക്കം. സ്യൂട്ട്കേസ് പാക്ക് ചെയ്യണം, ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യണം, താമസിക്കാനുള്ള സ്ഥലം കണ്ടെത്തണം, അത് ബുക്ക് ചെയ്യണം. എന്നാൽ, ആ ട്രെൻഡൊക്കെ മാറുകയാണ്. ഒറ്റ ദിവസം കൊണ്ട് മറ്റ് രാജ്യത്തേക്ക് യാത്ര ചെയ്ത് തിരികെ വരുന്നവരുണ്ടത്രെ. 

ഒരു യുവതി അടുത്തിടെ സോഷ്യൽ മീഡിയയിൽ അതിന്റെ വീഡിയോയും ഷെയർ ചെയ്യുകയുണ്ടായി. ഇങ്ങനെയുള്ള ഒറ്റ ദിവസം കൊണ്ട് പോയി വരുന്ന യാത്രകളെ എക്സ്ട്രീം ഡേ ട്രിപ്സ് എന്നാണ് വിളിക്കുന്നത്. 

റെക്‌സാമിൽ നിന്നുള്ള 37 -കാരിയായ ട്രാവൽ ബ്ലോഗർ മോണിക്ക സ്റ്റോട്ട്, മിലാൻ, ബെർഗാമോ, ലിസ്ബൺ, ആംസ്റ്റർഡാം, റെയ്‌ക്ജാവിക് തുടങ്ങിയ നഗരങ്ങൾ പോലും ഒറ്റ ദിവസം കൊണ്ടാണത്രെ സന്ദർശിച്ചത്. ഇങ്ങനെ ഒറ്റ ദിവസം കൊണ്ടൊക്കെ യാത്ര പോയി വരുന്നത് നമ്മെ ക്ഷീണിപ്പിക്കുമെങ്കിലും ശരിക്കും അത് വലിയ യാത്രകളെ പോലെ തന്നെ നമുക്ക് ഓർമ്മകൾ സമ്മാനിക്കുന്നവ തന്നെയാണ് എന്നാണ് മോണിക്ക പറയുന്നത്. 

ഇത്തരം യാത്രകൾ പോകുമ്പോൾ രാവിലെയുള്ള ഫ്ലൈറ്റിന് തന്നെ ബുക്ക് ചെയ്യുക. അങ്ങനെയാണെങ്കിൽ രാവിലെ അവിടെ എത്തും. രാത്രി വൈകിയുള്ള ഫ്ലൈറ്റിന് വീട്ടിലേക്ക് തിരികെ എത്താം. ഇതല്പം ഭ്രാന്താണ് എന്ന് തോന്നുമെങ്കിലും ഇത് ഫൺ ആണ് എന്നാണ് മോണിക്ക തന്റെ വീഡിയോയിൽ പറയുന്നത്. 

 
 
 

 
 
 
 
 

 
 

 
 
 

 
 

A post shared by Monica (@thetravelhack)

ഒപ്പം നന്നായി പ്ലാൻ ചെയ്തേ ഇത്തരം യാത്രകൾ പോകാവൂ എന്നും അല്ലെങ്കിൽ സമംയം വെറുതെ നഷ്ടമാവും എന്നും മോണിക്ക പറയുന്നു. അനേകങ്ങളാണ് മോണിക്കയുടെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഇത് കൊള്ളാം എന്നായിരുന്നു പലരുടേയും അഭിപ്രായം. 

‘പറഞ്ഞത് മനസിലായില്ലേ?’; യൂബർ ഡ്രൈവറോട് മലയാളത്തില്‍ സംസാരിച്ച് ജർമ്മന്‍കാരി, അമ്പരന്ന് സോഷ്യൽ മീഡിയ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin