എന്ത് കൊണ്ടാണ് ബദാം കുതിർത്ത് കഴിക്കണമെന്ന് പറയുന്നത് ?
എന്ത് കൊണ്ടാണ് ബദാം കുതിർത്ത് കഴിക്കണമെന്ന് പറയുന്നത് ?
എന്ത് കൊണ്ടാണ് ബദാം കുതിർത്ത് കഴിക്കണമെന്ന് പറയുന്നത്?
വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയ ബദാം പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു
കുതിര്‍ത്ത ബദാം കഴിക്കുന്നത് ദഹനപ്രക്രിയ എളുപ്പമാക്കും. ബദാം പോലുള്ള നട്സില്‍ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്.
ബദാം പ്രോട്ടീനിന്‍റെയും നാരുകളുടെയും നല്ല ഉറവിടമാണ്. ബദാമിലെ ആരോഗ്യകരമായ കൊഴുപ്പുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും.
ബദാമിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. കുതിര്‍ക്കുമ്പോള്‍ ബദാമിലെ വിറ്റാമിന്‍ ഇ ശരീരം കൂടുതൽ എളുപ്പത്തിൽ ആഗിരണം ചെയ്യുന്നു.
ബദാം എത്ര മണിക്കൂറാണ് കുതിർക്കേണ്ടത് എന്നതിനെ കുറിച്ച് പലർക്കും സംശയം ഉണ്ടാകും. 8 മുതൽ 12 മണിക്കൂർ വരെ ബദാം കുതിർത്ത ശേഷം ബദാം കഴിക്കാം.
ബദാം കുതിർത്ത് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. മോശം കൊളസ്ട്രോൾ കുറയ്ക്കാനും എച്ച്ഡിഎൽ അഥവാ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും സഹായിക്കും.
രാത്രി കുതിര്‍ത്ത ബദാമിന്‍റെ തൊലി ഒന്ന് ചെറുതായി വലിക്കുമ്പോള്‍ തന്നെ ഇളകിപ്പോരും.
രാത്രിയില്‍ വെള്ളത്തില്‍ ഇടാന്‍ മറന്നുപോയാല്‍, രാവിലെ ഒരു അരമണിക്കൂറെങ്കിലും ചെറുചൂടുള്ള വെള്ളത്തിൽ മുക്കി വച്ചാലും തൊലി എളുപ്പത്തില്‍ ഇളകിപ്പോരും.