ഉന്നതപഠനം വിദേശരാജ്യത്താണോ? ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ വായ്പാ പലിശ നിരക്ക് ഈ ബാങ്കില്‍
ഉന്നത വിദ്യാഭ്യാസം തേടി വിദേശരാജ്യങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ പോകുന്നത് ഇന്നത്തെ കാലത്ത് ഒരു സാധാരണ കാര്യമാണ്. അതേസമയം തന്നെ രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം ഇത് ഭാരിച്ച ചെലവ് കൂടിയാണ് ഉണ്ടാക്കുന്നത്. അടുത്തിടെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഉണ്ടായ കനത്ത ഇടിവ് വിദേശരാജ്യങ്ങളിലെ പഠനം കൂടുതല്‍ ചെലവേറിയതാക്കിയിട്ടുണ്ട്. പഠനങ്ങള്‍ പ്രകാരം ഇപ്പോള്‍ 3.18 കോടി രൂപ ചെലവുള്ള വിദേശ രാജ്യത്തെ പഠനം എട്ടു വര്‍ഷങ്ങള്‍ക്കുശേഷം 5.29 കോടിയായി ഉയരും. ഇത്രയും തുക സ്വന്തമായി എടുക്കാന്‍ ഇല്ലാത്തവരുടെ പ്രധാനപ്പെട്ട ആശ്രയങ്ങളില്‍ ഒന്ന് ബാങ്ക് വായ്പ തന്നെയാണ്. വിദേശ പഠനത്തിന് സ്കോളര്‍ഷിപ്പ് ലഭിച്ചില്ലെങ്കില്‍ ബാങ്കുകളെയോ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയോ വിദ്യാഭ്യാസ വായ്പയ്ക്ക് വേണ്ടി സമീപിക്കാം.
ബാങ്കുകളില്‍ നിന്നുള്ള വിദ്യാഭ്യാസ വായ്പ
വിദേശരാജ്യങ്ങളില്‍ ഉന്നത പഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മിക്ക ബാങ്കുകളും പ്രത്യേക വിദ്യാഭ്യാസ വായ്പ സ്കീമുകള്‍ നടപ്പിലാക്കുന്നുണ്ട്. ഇത്തരം വായ്പകള്‍ക്ക് 8.6% മുതല്‍ 13.7 ശതമാനം വരെയാണ് പലിശ ഈടാക്കുന്നത്. വിദ്യാഭ്യാസ വായ്പ തുക വിദേശരാജ്യങ്ങളിലേക്ക് അയക്കുമ്പോള്‍ ടി സി എസ് ഈടാക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞ ബജറ്റില്‍ തീരുമാനിച്ചത് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആശ്വാസകരമാണ്. അതുകൊണ്ടുതന്നെ നിലവില്‍ വിദ്യാഭ്യാസ വായ്പ ഏറെ ആകര്‍ഷകമാണ്. രാജ്യത്ത് വിദ്യാഭ്യാസ വായ്പ നല്‍കുന്ന പ്രധാനപ്പെട്ട ബാങ്കുകളും അവ ഈടാക്കുന്ന പലിശ നിരക്കുകളും പരിശോധിക്കാം.
വിദേശ വിദ്യാഭ്യാസ വായ്പകള്‍ക്ക് ഏറ്റവും കുറഞ്ഞ പലിശ ഈടാക്കുന്നത് ഇന്ത്യന്‍ ബാങ്ക് ആണ്. 8.6 ശതമാനമാണ് ഇവര്‍ ഈടാക്കുന്ന വാര്‍ഷിക പലിശ. ഐസിഐസിഐ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ 9.25 ശതമാനമാണ് പലിശ ഈടാക്കുന്നത്. ബാങ്ക് ഓഫ് ബറോഡയുടെ വിദ്യാഭ്യാസ വായ്പ പലിശ നിരക്ക് 9.45% ആണ്. മറ്റൊരു പൊതു മേഖല ബാങ്ക് ആയ പഞ്ചാബ് നാഷണല്‍ ബാങ്ക് പലിശ 10% ആണ് പ. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് വിദേശ വിദ്യാഭ്യാസ വായ്പ എടുക്കുമ്പോള്‍ 10.15 ശതമാനം പലിശ നല്‍കണം. കനറാ ബാങ്കില്‍ 10.25% വും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 11% വും ആണ് പലിശ