ഇഫ്‌താർ സ്പെഷ്യല്‍ നോൺ വെജ് ബ്രെഡ് പക്കോഡ തയ്യാറാക്കാം; റെസിപ്പി

ഇഫ്‌താർ സ്പെഷ്യല്‍ നോൺ വെജ് ബ്രെഡ് പക്കോഡ തയ്യാറാക്കാം; റെസിപ്പി

‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ഇഫ്‌താർ സ്പെഷ്യല്‍ നോൺ വെജ് ബ്രെഡ് പക്കോഡ തയ്യാറാക്കാം; റെസിപ്പി

 

ഇന്ന് നോമ്പു തുറക്കുമ്പോള്‍ കഴിക്കാന്‍ ചിക്കനും ബ്രെഡും കൊണ്ടൊരു പക്കോഡ തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

ബ്രെഡ് -6 സ്ലൈസ് 
ചിക്കൻ – 2 കപ്പ്‌ 
സവാള -1 കപ്പ് 
ഉപ്പ് -1 സ്പൂൺ 
എണ്ണ -2 സ്പൂൺ 
മഞ്ഞള്‍ പൊടി -1 സ്പൂൺ 
മുളക് പൊടി -2 സ്പൂൺ 
ഗരം മസാല -2 സ്പൂൺ 
മല്ലിയില -2 സ്പൂൺ 
ഉരുളകിഴങ്ങ് -2 കപ്പ് 
ബ്രെഡ് പൌഡർ -2 കപ്പ് 
മൈദ -1 ഗ്ലാസ്‌

തയ്യാറാക്കുന്ന വിധം
 
ആദ്യം ബ്രെഡ് ഒരു ഗ്ലാസ് കൊണ്ട് വട്ടത്തിൽ മുറിച്ചെടുതിനുശേഷം അതിനുള്ളിലായിട്ട് ഒരു മസാല ഫിൽ ചെയ്തു കൊടുക്കണം. അതിനായി ഒരു പാനില്‍ ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തതിന് ശേഷം അതിലേയ്ക്ക് സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, മുളകുപൊടി, മല്ലിപൊടി എന്നിവ ചേർത്തതിന് ശേഷം അതിലേക്ക് വേവിച്ച ഉരുളക്കിഴങ്ങും ചേർത്ത് നല്ലതുപോലെ ഒന്ന് വഴറ്റി യോജിപ്പിക്കുക. ഇനി ചിക്കൻ വേവിച്ചത് കൂടി ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് ചെറിയ ഉരുളകളാക്കി എടുത്ത് മുറിച്ചുവെച്ച ബ്രെഡിനുള്ളിലോട്ട് വച്ചുകൊടുക്കുക. എന്നിട്ട് മറ്റൊരു ബ്രഡ് കൊണ്ട് അടച്ചതിനു ശേഷം മൈദ മാവ് വെള്ളത്തിൽ കലക്കിയതിലേക്ക് മുക്കിയെടുത്ത് ബ്രഡ് ക്രംസിലേക്കും മുക്കിയതിനു ശേഷംഇതിനെ നമുക്ക് നല്ലപോലെ എണ്ണയിലേക്കിട്ട് വറുത്ത് എടുക്കാവുന്നതാണ്. ഇതോടെ നോൺ വെജ് ബ്രെഡ് പക്കോഡ റെഡി. 

Also read: വീട്ടില്‍ തണ്ണിമത്തനുണ്ടോ? റമദാൻ സ്പെഷ്യൽ ‘മൊഹബ്ബത് കാ സർബത്ത്’ തയ്യാറാക്കാം എളുപ്പത്തില്‍; റെസിപ്പി

By admin