ഇന്‍ഷുറന്‍സ് പരിരക്ഷ പിന്‍വലിച്ചു, റിവാര്‍ഡ് പോയിന്‍റുകള്‍ പകുതിയാക്കി, ഈ ക്രെഡിറ്റ് കാര്‍ഡിലെ മാറ്റങ്ങള്‍ ഇവ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്രെഡിറ്റ് കാര്‍ഡ് ആണോ ഉപയോഗിക്കുന്നത്? എങ്കില്‍ ഈ കാര്യം അറിഞ്ഞിരിക്കണം. പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുമ്പോള്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്രെഡിറ്റ് കാര്‍ഡില്‍ നിരവധി മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. 2025 ഏപ്രില്‍ 1 മുതല്‍, എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട റിവാര്‍ഡ് പോയിന്‍റുകള്‍, സൗജന്യ കവര്‍ ഇന്‍ഷുറന്‍സ്, യാത്രാ റിവാര്‍ഡുകള്‍ എന്നിവയിലാണ് മാറ്റങ്ങള്‍ വരുത്തുന്നത്. ഏപ്രില്‍ 1 മുതല്‍ എസ്ബിഐ കാര്‍ഡ് അതിന്‍റെ റിവാര്‍ഡ് പ്രോഗ്രാം പൂര്‍ണ്ണമായും പരിഷ്കരിക്കും. ‘സിംപ്ലിക്ലിക്ക് എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ്’ കാര്‍ഡ് ഉടമകള്‍ക്ക് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗി വഴി നടത്തുന്ന ഓര്‍ഡറുകള്‍ക്ക് ലഭി്ക്കുന്ന റിവാര്‍ഡ് പോയിന്‍റുകള്‍ പകുതിയായി കുറയ്ക്കും. അതേ സമയം മിന്ത്ര, ബുക്ക്മൈഷോ പോലുള്ള പോര്‍ട്ടലുകളില്‍ വഴിയുള്ള ഇടപാടുകള്‍ക്ക് ലഭിക്കുന്ന റിവാര്‍ഡുകള്‍ തുടര്‍ന്നും അതേപടി ലഭിക്കും. കൂടാതെ, എയര്‍ ഇന്ത്യ എസ്ബിഐ പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡ് വഴി ഓരോ 100 രൂപ ചെലവഴിക്കുമ്പോഴും ലഭിക്കുന്ന റിവാര്‍ഡ് പോയിന്‍റുകള്‍ 15 ല്‍ നിന്ന് 5 ആയും സിഗ്നേച്ചര്‍ കാര്‍ഡ് 30 ല്‍ നിന്ന് 10 ആയും കുറയ്ക്കും.

 

മറ്റൊരു പ്രധാന മാറ്റം എസ്ബിഐ കാര്‍ഡ് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ പിന്‍വലിച്ചു എന്നതാണ്. 2025 ജൂലൈ 26 മുതല്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇനി 50 ലക്ഷം രൂപയുടെ വിമാന അപകട പരിരക്ഷയോ 10 ലക്ഷം രൂപയുടെറെയില്‍വേ അപകട പരിരക്ഷയോ ലഭിക്കില്ല. ഇഎംഐ ആക്കി പേയ്മെന്‍റുകള്‍ മാറ്റുന്നതും, തിരിച്ചടവ് നിബന്ധനകളും അറിയുന്നതിന് എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകളുടെ കസ്റ്റമര്‍ സപ്പോര്‍ട്ട് ടീമിനെ ഔദ്യോഗിക വെബ്സൈറ്റ് വഴി നേരിട്ട് ബന്ധപ്പെടാം.

By admin