ഇന്ത്യൻ താരങ്ങള്‍ക്കെതിരായ വിമര്‍ശനം, ഐപിഎല്‍ കമന്‍ററി പാനലില്‍ നിന്ന് ഇര്‍ഫാൻ പത്താൻ പുറത്ത്
ചെന്നൈ: ഐപിഎല്‍ പതിനെട്ടാം സീസണിലെ കമന്‍റേറ്റർമാരുടെ പാനലിൽനിന്ന് മുന്‍ ഇന്ത്യൻ താരം ഇർഫാൻ പത്താനെ ഒഴിവാക്കി. കഴിഞ്ഞ സീസണുകളിലെല്ലാം ഐപിഎല്ലിലെ പ്രധാന കമന്‍റേറ്റർമാരിൽ ഒരാളായിരുന്ന പത്താനെ ചില ഇന്ത്യൻ താരങ്ങളുടെ പരാതിയെ തുടർന്നാണ് ഒഴിവാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. ഹാർദ്ദിക് പണ്ഡ്യ, വിരാട് കോലി എന്നിവർക്കെതിരെ ഇർഫാൻ അനാവശ്യ വിമർശനം ഉന്നയിക്കുന്നു എന്ന ആരോപണം നേരത്തേ തന്നെ ഉയർന്നിരുന്നു.
മറ്റു ചിലതാരങ്ങൾക്കും ഇർഫാന്‍റെ വിമർശനത്തിൽ അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏതൊക്കെ താരങ്ങളാണ് ഇർഫാനെതിരെ പരാതി നൽകിയതെന്ന് വ്യക്തമല്ല. അതൃപ്തിയുള്ള ഒരു താരം ഇര്‍ഫാന്‍ പത്താന്‍റെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തുവെന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു.താരങ്ങളുടെ പരാതിയെ തുടർന്ന് കമന്‍ററി പാനലില്‍നിന്ന് പുറത്താകുന്ന ആദ്യത്തെയാളല്ല ഇര്‍ഫാന്‍ പത്താന്‍. മുൻപ് നവജോത് സിംഗ് സിദ്ധു, 2020ല്‍ സഞ്ജയ് മഞ്ജരേക്കര്‍, 2019ല്‍ സൗരവ് ഗാംഗുലിക്കെതിരെ വിമര്‍ശനം ഉന്നയിച്ച ഹര്‍ഷ ഭോഗ്‍ലെ തുടങ്ങിയവർക്കെതിരെയും ഇത്തരം നടപടി ഉണ്ടായിട്ടുണ്ട്.
ആര്‍സിബിക്കായി ആദ്യ ഓവര്‍ എറിയുന്നത് വിരാട് കോലി, ഐപിഎല്‍ ഉദ്ഘാടനപ്പോരിനിടെ സംഭവിച്ചത് ഭീമാബദ്ധം
ഐപിഎല്‍ കമന്‍ററിയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഇര്‍ഫാന്‍ പത്താന്‍ സ്വന്തം യുട്യൂബ് ചാനലില്‍ മത്സരങ്ങളുടെ വിശകകലം തുടങ്ങുകയും ചെയ്തു. ‘സീധി ബാത്ത് വിത്ത് ഇര്‍ഫാന്‍ പത്താന്‍’ എന്ന പേരിലാണ് പുതിയ ഷോ യുട്യൂബ് ചാനലില്‍ തുടങ്ങിയത്. യൂട്യൂബ് ചാനല്‍ തുടങ്ങി ഒരു ദിവസത്തിനുള്ളില്‍ തന്നെ 8000 സബ്സ്ക്രൈബര്‍മാരെ സ്വന്തമാക്കാനും പത്താനായി.