ദുബൈ: ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് നാലാമത്തെ കുഞ്ഞ് പിറന്നു. തനിക്ക് ഒരു പെൺകുഞ്ഞ് കൂടി പിറന്ന വിവരം ശൈഖ് ഹംദാന്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലടെയാണ് ശൈഖ് ഹംദാന്‍ ഈ സന്തോഷ വാര്‍ത്ത പങ്കുവെച്ചത്.
മാതാവ് ശൈഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ ആൽ മക്തൂമിന്റെ ബഹുമാനാർഥം ഹിന്ദ് എന്നാണ് കുഞ്ഞിന് ഇട്ടിരിക്കുന്ന പേര്.രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് ശൈഖ് ഹംദാനുള്ളത്. 2021ലാണ് അദ്ദേഹത്തിന് ഇരട്ട കുട്ടികൾ ജനിച്ചത്. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും, ആൺകുട്ടിയുടെ പേര് റാശിദ് എന്നും പെൺകുട്ടിയുടെ പേര് ശൈഖ എന്നുമാണ്.
Read Also – ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ ഷിബാറ റിസോർട്ട്