അനധികൃതമായി പടക്കങ്ങൾ സൂക്ഷിച്ചു, രണ്ടുപേര്‍ ഒമാനിൽ പിടിയിൽ
മസ്കറ്റ്: ഒമാനില്‍ അനധികൃതമായ പടക്ക ശേഖരം കൈവശം വെച്ച രണ്ട് പേര് പിടിയില്‍. വടക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ പൊലീസ് കമാന്‍ഡാണ് അനധികൃതമായി പടക്കങ്ങള്‍ കൈവശം വെച്ചവരെ പിടികൂടിയത്.
വില്‍ക്കാനുള്ള ഉദ്ദേശത്തിലാണ് ഇവര്‍ പടക്കങ്ങള്‍ സൂക്ഷിച്ചത്. സിനാവ് വിലായത്തിലെ ഒരു വാണിജ്യ സ്ഥാപനത്തിൽ നിന്ന് വടക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് രണ്ടുപേരെയും പിടികൂടിയത്. പരിസരത്തിന്റെയും പ്രദേശത്തെ ജനങ്ങളുടെയും സുരക്ഷക്കും കാര്യമായ അപകടസാധ്യത സൃഷ്ടിക്കുന്നതരത്തിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. പിടിയിലായവര്‍ക്കെതിരെ നിയമ നടപടികൾ പുരോഗമിക്കുകയണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
قيادة شرطة محافظة شمال الشرقية تستوقف شخصين لحيازتهما ألعاب نارية (مفرقعات) بهدف الاتجار بها بعد أن قاما بتهريبها وتخزينها في محل تجاري في ولاية سناو، معرضين سلامة المكان والأشخاص للخطر، وتستكمل الإجراءات القانونية.#شرطة_عمان_السلطانية pic.twitter.com/LGwQ4YuWEW
— شرطة عُمان السلطانية (@RoyalOmanPolice) March 20, 2025