ദക്ഷിണ ഗാസയിൽ നടന്ന വ്യോമാക്രമണത്തിൽ ഹമാസ് സൈനിക ഇന്റലിജൻസ് തലവൻ ഒസാമ തഷാബിനെ വധിച്ചതായി ഇസ്രായേൽ സൈന്യം.
തെക്കൻ ​ഗാസയിലെ ​ഹ​മാസിന്റെ സൈനിക വിഭാ​ഗത്തിന്റെ ഇന്റലിജൻസ് ഏകോപിപ്പിക്കുകയും പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ചെയ്യുന്നതിൽ ഒസാമ തഷാബ് നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. വർഷങ്ങളായി ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന വ്യക്തിയാണ് ഒസാമ.
ഹമാസിന്റെ സൈനിക ശക്തി വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഇയാൾ പ്രവർത്തിച്ചിരുന്നു. ഒക്ടോബർ ഏഴിന് ഇസ്രായേലിന് നേരെ നടത്തിയ ആക്രമണങ്ങളിൽ ഉൾപ്പെടെ ഹമാസിന്റെ ​ഗൂഢാലോചനയിൽ ഒസാമയ്‌ക്കും പങ്കുണ്ടായിരുന്നു. ​ഗാസയിലെ ഇസ്രായേൽ സൈന്യത്തെ കുറിച്ചുള്ള രഹസ്യവിവരങ്ങൾ ഇയാൾ ശേഖരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *