സൗരയൂഥത്തെ ചുറ്റുന്ന വളയങ്ങളുള്ള ഗ്രഹമാണ് ശനി. എന്നാല്‍ ഈ വളയങ്ങള്‍ നാളെ താല്ക്കാലികമായി അപ്രത്യക്ഷമാവും. 13-15 വര്‍ഷങ്ങളുടെ ഇടയില്‍ സംഭവിക്കുന്ന റിങ് പ്ലെയ്ന്‍ ക്രോസിങ് എന്ന പ്രതിഭാസമാണ് ഇതിന് കാരണം. മാര്‍ച്ച് 23നാണ് ഇത് സംഭവിക്കുക. എന്നാല്‍ യഥാര്‍ഥത്തില്‍ ഇത് അപ്രത്യക്ഷമാകുകയല്ല സംഭവിക്കുന്നത്. കുറച്ചുസമയത്തേക്ക് ഭൂമിക്കും ശനിക്കുമിടയിലുണ്ടാകുന്ന ഒരു കോസ്മിക് മിഥ്യാകാഴ്ച മൂലമാണ് ഭൂമിയില്‍ നിന്ന് നോക്കുന്നവര്‍ക്ക് ഈ വളയം കാണാന്‍ സാധിക്കാതെ വരുന്നത്. രണ്ടുഗ്രഹങ്ങളിലും ഉണ്ടാകുന്ന ചെരിവുമൂലമാണ് ഈ കോസ്മിക് ഇല്യൂഷന്‍ സൃഷ്ടിക്കപ്പെടുന്നത്.
29.4 ഭൗമവര്‍ഷമാണ് സൂര്യനെ ഒരു തവണ ചുറ്റിവരുന്നതിനായി ശനി എടുക്കുന്നത്. 27 ഡിഗ്രി അച്ചുതണ്ടില്‍ തിരിഞ്ഞ് ശനി കറങ്ങുമ്പോഴാണ് ഭൂമിയില്‍ നിന്ന് നോക്കുന്നവര്‍ക്ക് വളയങ്ങള്‍ ദൃശ്യമാകുന്നത്. ഈ ചരിവിന് മാറ്റം സംഭവിക്കുമ്പോഴാണ് ഇത് നമുക്ക് കാണാനാകാതെ വരുന്നത്. ഐസ്, പാറക്കഷ്ണങ്ങള്‍, പൊടി എന്നിവ ചേര്‍ന്നാണ് ഈ വളയങ്ങള്‍ ഉണ്ടായിരിക്കുന്നത്. 273,600 കിലോമീറ്റര്‍ പരന്നുകിടക്കുന്നതാണ് ഈ വളയങ്ങള്‍. 30 അടി കനം മാത്രമാണ് ഇവയ്ക്കുള്ളത്.
STORY HIGHLIGHTS : Saturn’s rings will temporarily ‘disappear’ this weekend
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *