വീട്ടില്‍ തണ്ണിമത്തനുണ്ടോ? റമദാൻ സ്പെഷ്യൽ ‘മൊഹബ്ബത് കാ സർബത്ത്’ തയ്യാറാക്കാം എളുപ്പത്തില്‍; റെസിപ്പി
വീട്ടില്‍ തണ്ണിമത്തനുണ്ടോ? റമദാൻ സ്പെഷ്യൽ ‘മൊഹബ്ബത് കാ സർബത്ത്’ തയ്യാറാക്കാം എളുപ്പത്തില്‍; റെസിപ്പി

‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വീട്ടില്‍ തണ്ണിമത്തനുണ്ടോ? റമദാൻ സ്പെഷ്യൽ ‘മൊഹബ്ബത് കാ സർബത്ത്’ തയ്യാറാക്കാം എളുപ്പത്തില്‍; റെസിപ്പി

 

ഈ വിശുദ്ധ റമദാൻ മാസത്തില്‍ നോമ്പുതുറ സമയത്ത് കുടിക്കാന്‍ സ്പെഷ്യല്‍ ഒരു സർബത്ത് തയ്യാറാക്കിയാലോ? തണ്ണിമത്തന്‍ കൊണ്ടാണ് ഈ പാനീയം തയ്യാറാക്കുന്നത്.  ‘മൊഹബ്ബത് കാ സർബത്ത്’ എന്നാണ് മലബാറില്‍ ഇവ അറിയപ്പെടുന്നത്. 

വേണ്ട ചേരുവകൾ

തണ്ണിമത്തൻ – പകുതി
പാല്‍ – 1 കപ്പ്
കണ്ടൻസ്ഡ് മിൽക്ക് – 1/2 കപ്പ്
റോസ് സിറപ്പ് – 2 ടേബിൾസ്പൂൺ
ചിയ സീഡ്സ് (കുതിർത്തത്) – 2 ടേബിൾസ്പൂൺ
ഐസ് ക്യൂബുകൾ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1. ചിയ സീഡ്സ് കുറച്ച് വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക (കുറഞ്ഞത് 15-20 മിനിറ്റ്).
2. തണ്ണിമത്തൻ ചെറുതായി കഷ്ണങ്ങളാക്കി ഒരു പാത്രത്തിൽ ഇടുക.
3. അതിലേക്കു റോസ് സിറപ്പ്, പാല്‍, കണ്ടൻസ്ഡ് മിൽക്ക്, കുതിർത്ത ചിയ സീഡ്സ് എന്നിവ ചേർത്ത് നന്നായി മിശ്രിതമാക്കുക.
4. ഒരു ബൗളിൽ കുറച്ച് ഐസ് ക്യൂബുകൾ ഇടുക.
5. തയ്യാറാക്കിയ മിശ്രിതം ഇതിലേക്ക് ഒഴിച്ച് ഗ്ലാസ്സുകളിൽ വിളമ്പുക.
 

 

Also read: നോമ്പുതുറ സമയത്ത് കഴിക്കാന്‍ കിടിലന്‍ ചിക്കൻ ലോലിപോപ്പ്; റെസിപ്പി

By admin