അവിവാഹിതരായ വനിതകൾക്ക് അഗ്നിവീർ ജനറൽ ഡെപ്യൂട്ടി (വനിത മിലിട്ടറി പൊലീസ്) റിക്രൂട്ട്മെന്റിൽ പങ്കെടുക്കാം. ബാംഗ്ലൂർ മേഖലാ റിക്രൂട്ടിങ് ഓഫിസ് ഇതിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. വിജ്ഞാപനം www. joinindianarmy.nic.in-ൽ ലഭിക്കും. ഓൺലൈനിൽ ഏപ്രിൽ 10 വരെ രജിസ്റ്റർ ചെയ്യാം. കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ സ്ഥിരതാമസമുള്ളവർക്കാണ് അവസരം.
യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ മൊത്തം 45 ശതമാനം (ഓരോ വിഷയത്തിനും 33 ശതമാനം മാർക്കിൽ കുറയരുത്) മാർക്കോടെ പാസായിരിക്കണം. തത്തുല്യ ഗ്രേഡ് ഉള്ളവരെയും പരിഗണിക്കും. ഡ്രൈവിങ് ലൈസൻസുള്ളവർക്ക് ഡ്രൈവർ തെരഞ്ഞെടുപ്പിന് മുൻഗണന. പ്രായപരിധി പതിനേഴര-21 വയസ്സ്. പ്രതിരോധസേനയിൽ മരണമടഞ്ഞ ജീവനക്കാരുടെ വിധവകൾക്ക് 30 വയസ്സുവരെയാകാം.
വിധവകൾക്കും നിയമപരമായി വിവാഹബന്ധം വേർപെടുത്തി കുട്ടികളിലാത്തവർക്കും അപേക്ഷിക്കാം. പുനർവിവാഹം ചെയ്തവരാകരുത്. ഫൈനൽ യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. 2004 ഒക്ടോബർ ഒന്നിനും 2008 ഏപ്രിൽ ഒന്നിനും മധ്യേ ജനിച്ചവരാകണം. 162 സെ.മീറ്റർ ഉയരവും അഞ്ചു സെ.മീറ്ററിൽ കുറയാതെ നെഞ്ച് വികസനശേഷിയുമുണ്ടായിരിക്കണം.
വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും വിജ്ഞാപനത്തിലുണ്ട്. അപേക്ഷ/പരീക്ഷ ഫീസ് 250 രൂപ. വിജ്ഞാപനത്തിലെ നിർദേശങ്ങൾ പാലിച്ചുവേണം രജിസ്റ്റർ ചെയ്യേണ്ടത്. കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ, കായികക്ഷമത പരീക്ഷ അടക്കമുള്ള റിക്രൂട്ട്മെന്റ് റാലി, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നാലുവർഷത്തേക്കാണ് നിയമനം.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg
ANNOUNCEMENTS
Evening Kerala Classifieds
evening kerala news
eveningkerala news
eveningnews malayalam
job
KERALA
kerala evening news
opportunity
കേരളം
ദേശീയം
വാര്‍ത്ത