മൂന്നര വയസ്സുള്ള കുഞ്ഞിനെ പീഡിപ്പിച്ച ശേഷം നാടുവിട്ട യുവാവിനെ പൊലീസ് പിടികൂടി; സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്

കോഴിക്കോട്: മൂന്നര വയസ്സുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച് ഒളിവില്‍ പോയ സ്ഥിരം കുറ്റവാളിയെ രണ്ട് ദിവസത്തെ തിരച്ചിലിനൊടുവില്‍ പോലീസ് പിടികൂടി. ബാലുശ്ശേരി അറപ്പീടിക സ്വദേശി കുളത്തീല്‍ മീത്തല്‍ അശ്വിന്‍ (തംബുരു-31) ആണ് അറസ്റ്റിലായത്.

കോടഞ്ചേരി കുപ്പായക്കോട് കൈപ്പുറത്ത് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ബാലുശ്ശേരി ഇന്‍സ്‌പെക്ടര്‍ ടിപി ദിനേശും സംഘവുമാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. കുഞ്ഞിനെ പീഡിപ്പിച്ച ശേഷം നാട്ടില്‍ നിന്ന് മുങ്ങിയ ഇയാള്‍ വയനാട്, കോടഞ്ചേരി എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്ത കേസില്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. എസ്‌ഐമാരായ സത്യജിത്ത്, മുഹമ്മദ് പുതുശ്ശേരി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഗോകുല്‍ രാജ്,  സിവില്‍ പോലീസ് ഓഫീസര്‍ സുജേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Read also: യുവാവ് മരിച്ചത് അജ്ഞാത വാഹനം ഇടിച്ച്, ഇടിച്ച വാഹനം നിർത്താതെ പോയതായി പൊലീസ്; വാണിയംകുളം ബൈക്കപകടത്തിൽ എഫ്ഐആർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin