മികച്ച പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാർക്ക് ബോണസ്, 27.7 കോ​ടി ദി​ർ​ഹം അനുവദിച്ച് ദുബൈ ഭരണാധികാരി

ദുബൈ: മികച്ച പ്രകടനം കാഴ്ചവെക്കുന്ന ദുബൈ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ്  നൽകുന്നതിനായി 27.7 കോ​ടി ദി​ർ​ഹം അ​നു​വ​ദി​ച്ച് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. വെ​ള്ളി​യാ​ഴ്ച ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ ഇ​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

2023ൽ 15.2 ​കോ​ടി ദി​ർ​ഹം ബോ​ണ​സാ​യി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​രു​ന്നു. മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. ദു​ബൈ​യു​ടെ വി​ജ​യ​ത്തി​ൽ അ​വ​രു​ടെ സ​മ​ർ​പ്പ​ണ​വും ആ​ത്​​മാ​ർ​ഥ​ത​യും നി​ർ​ണാ​യ​ക​മാ​ണെ​ന്നും സേ​വ​ന മി​ക​വ്​ നി​ര​ന്ത​രം ഉ​യ​ർ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജീവനക്കാരുടെ പരിശ്രമങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ആഗോള നിലവാരത്തിലേക്ക് ഉയരുന്നത് ദുബൈ തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

ക​ഴി​ഞ്ഞ മാ​സം പു​റ​ത്തി​റ​ങ്ങി​യ ഒ​രു സ​ർ​വേ​യി​ൽ യുഎഇ നി​വാ​സി​ക​ളി​ൽ ഏ​ക​ദേ​ശം 75 ശ​ത​മാ​നം പേ​ർ​ക്കും ഈ ​വ​ർ​ഷം ബോ​ണ​സ് ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ബാ​ങ്കി​ങ്, ആ​രോ​ഗ്യ സു​ര​ക്ഷ, സാ​​ങ്കേ​തി​ക വി​ദ്യ, ക​ൺ​സ​ൽ​ട്ട​ൻ​സി തു​ട​ങ്ങി​യ ഉ​യ​ർ​ന്ന വ​ള​ർ​ച്ച​യു​ള്ള മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് 2024ൽ ​ഏ​റ്റ​വും ഉ​യ​ർ​ന്ന ബോ​ണ​സു​ക​ൾ വാ​ഗ്ദാ​നം ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. പ്ര​ത്യേ​ക ത​സ്തി​ക​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ ആ​റ് മാ​സ​ത്തെ ശ​മ്പ​ളം വ​രെ​യാ​ണ്​ ബോ​ണ​സാ​യി ല​ഭി​ച്ച​ത്.

Read Also –  ഓഡിറ്റ് നടത്തിയതോടെ കള്ളി പൊളിഞ്ഞു; കിട്ടാനുള്ളത് 36 കോടിയിലേറെ രൂപ, പ്രവാസിയുടെ പരാതിയിൽ അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin