ബ്രിട്ടന്‍റെ തീരത്ത് കണ്ടത് മത്സ്യകന്യകയോ, അന്യഗ്രഹ ജീവിയോ?; സോഷ്യൽ മീഡിയയെ ആശങ്കപ്പെടുത്തിയ ചിത്രം വൈറൽ

രു പക്ഷേ അന്യഗ്രഹ ജീവിക്കും മുന്നേയുള്ള മനുഷ്യ സങ്കല്‍പങ്ങളിലൊന്നാണ് മത്സ്യ കന്യക. പാതി മനുഷ്യന്‍റെ ഉടലും മറുപാതി മത്സ്യത്തിന്‍റെ ഉടലുമുള്ള ജീവി. എന്നാല്‍, അന്യഗ്രഹ ജീവികളെ എന്ന പോലെ അത്തരമൊരു മൃഗത്തെയും മനുഷ്യ ചരിത്രത്തില്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല,  എന്നാല്‍, അന്യഗ്രഹ ജീവിയും മത്സ്യ കന്യകയും ചേര്‍ന്നൊരു മൃഗത്തെ കണ്ടെത്തി എന്ന് അവകാശപ്പെട്ട് എക്സ് ഹാന്‍റില്‍ പങ്കുവയ്ക്കപ്പെട്ട ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

മെലിസാ ഹാൾമാന്‍ എന്ന സ്ത്രീയാണ് ചിത്രങ്ങൾ എക്സില്‍ പങ്കുവച്ചത്. ഇംഗ്ലണ്ടിന്‍റെ തെക്ക് കിഴക്കന്‍ തീരമായ മാര്‍ഗ്രേറ്റ് തീരത്ത് നിന്നുമാണ് ഈ അസാധാരണ ജീവിയെ കണ്ടെത്തിയത്. മാര്‍ഗ്രേറ്റ് തീരത്ത് നടക്കാനിറങ്ങിയ പൌളാ റീഗനും ഭര്‍ത്താവുമാണ് ഈ അസാധാരണ രൂപം ആദ്യം കണ്ടെത്തിയത്. പിന്നാലെ തീരത്തുള്ളവരെല്ലാം അസാധാരണ രൂപം കാണാനായി ഒത്ത് കൂടി. പക്ഷേ, ആരും വിശ്വസിക്കില്ലെന്ന് അറിയാവുന്നതിനാലാണ് ചിത്രങ്ങൾ പകര്‍ത്തിയതെന്നും മെലിസാ എക്സില്‍ കുറിച്ചു.  

Read More: 33 കോടി ചിലവഴിച്ച് ടിവി സീരീസിലെ കൊട്ടാരത്തിന് സമാനമായ വീട് പണിതു; പൊളിച്ച് നീക്കണമെന്ന് കോടതി

Read More: ഓസ്ട്രേലിയയില്‍ പക്ഷികളുടെ കൂട്ടമരണം, ആശങ്ക; പക്ഷാഘാതമെന്ന് സംശയം പ്രകടിപ്പിച്ച് വിദഗ്ദര്‍

തീരത്ത് അടിഞ്ഞ് ഉണങ്ങിപ്പോയ പായലുകൾക്കിടിയിലാണ് അസാധാരണ രൂപം കിടന്നിരുന്നത്. തല ഏതാണ്ട് അന്യഗ്രഹ ജീവികളുടേതിന് സമാനമായിരുന്നു. ഉടലാകട്ടെ മത്സ്യ കന്യകയുടേത് പോലെയും. ആദ്യ കാഴ്ചയില്‍ ഒരു അസ്ഥികൂടമെന്ന് തോന്നുമെങ്കിലും അതൊരു അസ്ഥികൂടമായിരുന്നില്ലെന്നും അവരെഴുതി. ചിത്രങ്ങൾ സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. മിക്കയാളുകളും അത് ശില്പമായിരിക്കാമെന്നും കപ്പലില്‍ നിന്നോ ബോട്ടില്‍ നിന്നോ കടലില്‍ പോയതാകാമെന്നും ചിലര്‍ എഴുതി. മറ്റ് ചിലര്‍ അന്യഗ്രഹ ജീവികളും മത്സ്യകന്യകകളും തമ്മിലെന്ത് ബന്ധമെന്ന് സംശയിച്ചു. ചിലരുടെ സംശയം മൂക്കും ചെവിയും എല്ലില്‍ നിർമ്മിച്ചതാണോയെന്നായിരുന്നു. അതേസമയം താനെറ്റ് ജില്ലാ കൌണ്‍സില്‍ സംഭവത്തെ കുറിച്ച് അറിയാമെന്നും എന്നാല്‍ ഒന്നും പറയാനില്ലെന്നുമായിരുന്നു മാധ്യമങ്ങളോട് പ്രതികരിച്ചത്. 

Watch Video:  ‘പറഞ്ഞത് മനസിലായില്ലേ?’; യൂബർ ഡ്രൈവറോട് മലയാളത്തില്‍ സംസാരിച്ച് ജർമ്മന്‍കാരി, അമ്പരന്ന് സോഷ്യൽ മീഡിയ

By admin