പരാഗിന് കീഴില്‍ രാജസ്ഥാന്‍ ഇറങ്ങുന്നു, സഞ്ജുവിന് പുതിയ റോള്‍! പ്ലേയിംഗ് ഇലവനില്‍ ആരൊക്കെ? സാധ്യതാ ടീം അറിയാം

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടാന്‍ ഒരുങ്ങുകാണ് രാജസ്ഥാന്‍ റോയല്‍സ്. മലയാളി താരം സഞ്ജു സാംസണ്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ ടീമിന്റെ ക്യാപ്റ്റനാവാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇംപാക്റ്റ് സബ്ബായിട്ടായിരിക്കും സഞ്ജു കളിക്കുക. പകരം റിയാന്‍ പരാഗ് ക്യാപ്റ്റനാകും. ധ്രുവ് ജുറല്‍ ടീമിന്റെ വിക്കറ്റ് കീപ്പറാകും. രാജസ്ഥാന്‍ ഇത്തവണ സഞ്ജുവും പരാഗും ജുറലും ഉള്‍പ്പെടെ ആറ് താരങ്ങളെയാണ് നിലനിര്‍ത്തിയത്. യശസ്വി ജയ്്‌സ്വാള്‍, സന്ദീപ് ശര്‍മ, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരെയാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയത്.

ഈ സാഹചര്യത്തില്‍ ആദ്യ മത്സരത്തിനുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ സാധ്യതാ ഇലവന്‍ പരിശോധിക്കാം. ഓപ്പണിംഗ് സ്ഥാനത്ത് ഇടങ്കയ്യന്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാളും സഞ്ജു സാംസണും തുടരും. കഴിഞ്ഞ സീസണില്‍ മൂന്നാം സ്ഥാനത്തായിരുന്നു സഞ്ജു കളിച്ചിരുന്നത്. എന്നാല്‍ അടുത്ത കാലത്ത് സഞ്ജു ഇന്ത്യയുടെ ടി20 ടീമില്‍ ഓപ്പണറായി തിരിച്ചെത്തിയിരുന്നു. ഇന്ത്യന്‍ ടീമില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സഞ്ജു രാജസ്ഥാനിലും ഓപ്പണറായെത്തും. മാത്രമല്ല, ജോസ് ബട്‌ലറെ രാജസ്ഥാന്‍ കൈവിടുകയും ചെയ്തതോടെ മറ്റൊരു ഓപ്ഷന്‍ ഇല്ലാതെ വന്നു. 

സുനില്‍ നരെയ്ന്‍ ഹിറ്റ് വിക്കറ്റായോ? ഔട്ട് വിളിക്കാതെ അംപയര്‍, ചോദ്യം ചെയ്ത് ആര്‍സിബി താരങ്ങള്‍

മൂന്നാമതായി നിതീഷ് റാണ ക്രീസിലെത്തും. ഇത്തവണ താരലേലത്തിലാണ് നിതീഷിനെ രാജസ്ഥാന്‍ ടീമിലെത്തിച്ചത്. നാലാമനായി താല്‍കാലിക ക്യാപ്റ്റന്‍ റിയാന്‍ പരാഗ്. പിന്നാലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറല്‍. സഞ്ജു തിരിച്ചെത്തുന്നത് വരെ ജുറല്‍ വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിയും. ശുബം ദുബെ, വാനിന്ദു ഹസരങ്ക എന്നിവര്‍ക്കും ടീമില്‍ അവസരം ലഭിച്ചേക്കും. ജോഫ്ര ആര്‍ച്ചര്‍ പേസറായി ടീമിലെത്തും. വാലറ്റത്ത് ബാറ്റിംഗിലും ആര്‍ച്ചറെ ഉപയോഗിക്കാം. ടീമിലെ രണ്ടാം സ്പിന്നറായി മഹീഷ് തീക്ഷണയും കളിക്കും. സന്ദീപ് ശര്‍മ 11-ാമനാവും.

രാജസ്ഥാന്‍ റോയല്‍സിന്റെ സാധ്യതാ ഇലവന്‍: യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍, നിതീഷ് റാണ, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ശുഭം ദുബെ, വാനിന്ദു ഹസരംഗ, ജോഫ്ര ആര്‍ച്ചര്‍, മഹേഷ് തീക്ഷണ, സന്ദീപ് ശര്‍മ.

By admin