പതിവുപോലെ ദേശീയപാതയിൽ വാഹന പരിശോധനക്കെത്തി പൊലീസ്; കാറിൽ നിന്ന് പിടിച്ചത് 50 ലിറ്റർ ഇന്ത്യൻ വിദേശ മദ്യം

പാലക്കാട്: 50 ലിറ്റർ വിദേശ മദ്യവുമായി യുവാക്കൾ പിടിയിൽ. വല്ലപ്പുഴ ചെമ്മങ്കുഴി സ്വദേശി സൈനലാവുദ്ദീൻ (28),കരിങ്കല്ലത്താണി തൊടുകാപ്പ് സ്വദേശി അനസ്(33) എന്നിവരെയാണ് കല്ലടിക്കോട് പോലീസ് പിടികൂടിയത്.  കോഴിക്കോട് പാലക്കാട് ദേശീയപാതയിലെ പൊന്നംകോട് വാഹനപരിശോധനയ്ക്കിടെയാണ് പിടികൂടിയത്. കാറിൽ  അനധികൃതമായി വിൽപ്പനക്കായി കടത്തി കൊണ്ടുപോവുകയായിരുന്ന 50 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. കല്ലടിക്കോട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി എസ് സജിയുടെ നേതൃത്വത്തിലുള്ള സംഘം വാഹന പരിശോധനയ്ക്കിടെ മദ്യം പിടികൂടിയത്. മദ്യം കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിച്ചു.

By admin

You missed