നിസാൻ കിക്ക്സിന് ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ്
ജാപ്പനീസ് വാഹന ബ്രാൻഡായ നിസാന്‍റെ കിക്ക്സ് എസ്‍യുവി ലാറ്റിൻ എൻസിഎപി ക്രാഷ് ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടുകയും ചെയ്തു. ഈ കാറിന് അഞ്ച് സ്റ്റാർ റേറ്റിംഗും ക്രാഷ് ടെസ്റ്റിൽ മികച്ച മാർക്കും ലഭിച്ചു. മുതിർന്നവരുടെ സുരക്ഷയിൽ 90 ശതമാനവും കുട്ടികളുടെ സുരക്ഷയിൽ 92 ശതമാനവും സുരക്ഷാ സഹായ സംവിധാനത്തിൽ 85 ശതമാനവും ഈ എസ്‌യുവി നേടിയിട്ടുണ്ട്.
ഡ്രൈവറുടെ തലയ്ക്കും കഴുത്തിനും സംരക്ഷണം നൽകുന്നതിൽ ഈ കാറിന് നല്ല റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. ഡ്രൈവറുടെയും യാത്രക്കാരുടെയും കാൽമുട്ടുകൾ സംരക്ഷിക്കുന്നതിന് മികച്ച സുരക്ഷ നൽകിയിട്ടുണ്ട്. മൊത്തത്തിൽ, എല്ലാ വശങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ട് ഈ കാർ ആളുകളുടെ ശ്രദ്ധ ആകർഷിച്ചു.
ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയറിൽ 16 പോയിന്റുകളിൽ 14.41 പോയിന്റുകളും, വിപ്ലാഷ് റിയർ ഇംപാക്ടിൽ 3 പോയിന്റുകളിൽ 2.36 പോയിന്റുകളും, സൈഡ് പോൾ ഇംപാക്ടിൽ 8 പോയിന്റുകളിൽ 7.36 പോയിന്റുകളും, സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ 8 പോയിന്റുകളിൽ 7 പോയിന്റുകളും ഈ എസ്‌യുവി നേടി. നിസാൻ കിക്‌സിന്റെ ശക്തമായ ശരീരഘടനയും മികച്ച സുരക്ഷാ സവിശേഷതകളും ഈ കാറിനെ വിശ്വസനീയമായ ഒരു എസ്‌യുവിയാക്കി മാറ്റി. ഈ എസ്‌യുവി നിലവിൽ ഇന്ത്യയിൽ ലഭ്യമല്ല. ഈ കാർ ആഗോള വിപണിയിൽ വിൽക്കപ്പെടുന്നുണ്ട്. കമ്പനി ഈ കാർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയാൻ പ്രയാസമാണ്.
അതേസമയം നിസാൻ ജനപ്രിയ എസ്‌യുവിയായ മാഗ്നൈറ്റിന്‍റെ വില രണ്ട് മാസത്തിനിടെ രണ്ടാം തവണയും വർദ്ധിപ്പിച്ചു. ജനുവരി 31 ന് ഈ കാറിന്റെ വില 22,000 രൂപ വർദ്ധിച്ചു, ഇപ്പോൾ വീണ്ടും ഈ എസ്‌യുവിയുടെ വില 4,000 രൂപ വർദ്ധിച്ചു. വില വർധനവിന് ശേഷം, ഈ കാറിന്റെ പ്രാരംഭ എക്സ്-ഷോറൂം വില ഇപ്പോൾ 6 .14 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുന്നു.