നല്ല ദിവസം നോക്കിയല്ല സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ,വാർത്ത നെഗറ്റീവെന്ന് എംവി ഗോവിന്ദന്‍
ദില്ലി: സിപിഎമ്മിന്‍റെ പുതിയ സംസ്ഥാന കമ്മിറ്റി ഓപീസ് ഉദ്ഘാടന തീയതി നല്ല ദീവസം നോക്കി നിശ്ചയിച്ചതല്ലെന്ന് സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ പറഞ്ഞു.ഏപ്രില്‍ 23നാണ് ഉദ്ഘാടനം..എങ്ങനെയാണ് ഒരു വാർത്ത നെഗറ്റീവ് ആയി അവതരിപ്പിക്കുക എന്നതിന്‍റെ പ്രധാന ഉദാഹരണം ആണത്.. മുഖ്യമന്ത്രിയുടെ ഒഴിവ് നോക്കിയാണ് തീയതി തീരുമാനിച്ചത്.
അതിനെ വേറൊരു തരത്തിൽ അവതരിപ്പിച്ചു. തെറ്റായ പ്രവണതയാണത്.പൊതുവേ പാർട്ടി ജനറൽ സെക്രട്ടറിമാർ അല്ലേ സംസ്ഥാന കമ്മിറ്റി ഓഫീസുകൾ ഉദ്ഘാടനം ചെയ്യുന്നത് എന്ന ചോദ്യത്തിന് ഇതിൽ ഒരു വ്യതിയാനവും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് കേരളത്തിലെയും ഇന്ത്യയിലെയും ഏറ്റവും മുതിർന്ന നേതാവാണ് പിണറായി വിജയൻ..പിണറായിയെക്കാളും മുതിർന്നതും പ്രധാനപ്പെട്ടതുമായ ഒരു നേതാവിനെ സംബന്ധിച്ചും ഇപ്പോൾ പറയാൻ സാധിക്കില്ല.അദ്ദേഹം വീണ്ടും നേതൃത്വത്തിലേക്ക് വരുമോ എന്ന ചോദ്യത്തിന് ഇപ്പോൾ നേതൃത്വത്തിൽ ആണല്ലോ ഉള്ളതെന്ന് അദ്ദേഹം മറുപടി നല്‍കി. പി ബി അംഗങ്ങൾക്ക് പ്രായപരിധിയിളവ് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി