കൊച്ചി: എറണാകുളം കുറുപ്പംപടിയില്‍ പത്തും പന്ത്രണ്ടും വയസുള്ള പെണ്‍കുട്ടികളെ അമ്മയുടെ ഒത്താശയോടെ പീഡിപ്പിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പെണ്‍മക്കളെ അമ്മയും ആണ്‍സുഹൃത്തായ ധനേഷും ചേര്‍ന്ന് മദ്യം കുടിപ്പിച്ചിരുന്നു. ധനേഷ് വീട്ടിലെത്തുമ്പോഴെല്ലാം നിര്‍ബന്ധിച്ച് മദ്യം നല്‍കിയിരുന്നതായി പെണ്‍കുട്ടികള്‍ മൊഴിനല്‍കി.
രണ്ടുവര്‍ഷത്തോളം ധനേഷ് പീഡിപ്പിച്ചതായും കുട്ടികള്‍ വെളിപ്പെടുത്തി. ഫലത്തില്‍ അമ്മയ്‌ക്കെതിരെ കേസില്‍ കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ധനേഷ് ഇവരുടെ കൂട്ടുകാരികളെയും ലക്ഷ്യമിട്ടിരുന്നു. ഒരു കൂട്ടുകാരിയെ കൂട്ടിക്കൊണ്ടുവരാന്‍ മൂത്ത കുട്ടിയെ ധനേഷ് നിര്‍ബന്ധിച്ചിരുന്നു. ഇതോടെ കുട്ടി ആ സുഹൃത്തിന് കത്തെഴുതി.
ഈ കത്ത് ക്ലാസ് ടീച്ചര്‍ കണ്ടതോടെയാണ് ലൈംഗികാതിക്രമം പുറത്തറിയുന്നത്. പെണ്‍കുട്ടി നടന്നതെല്ലാം അധ്യാപികയോട് വെളിപ്പെടുത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ്‌ മൂത്ത കുട്ടിയുടെ സുഹൃത്തുക്കളെ ധനേഷ് കണ്ടത്. ഇതില്‍ ഒരു പെണ്‍കുട്ടിയെ പരിചയപ്പെടുത്തി തരണമെന്ന്‌ ധനേഷ് സമ്മര്‍ദം ചെലുത്തുകയായിരുന്നു.
അത്തരത്തില്‍ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അച്ഛന് കാണണമെന്നും വീട്ടിലേക്ക് വരണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടി കത്തെഴുതിയത്. സാഹചര്യം മനസ്സിലാക്കിയ സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. 2023 മുതല്‍ ധനേഷ് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നുണ്ട്. ഇവരുടെ അച്ഛന്‍ കിടപ്പിലായിരുന്നു.
ധനേഷിന്റെ കാറിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നത്. അങ്ങനെ കുട്ടികളുടെ അമ്മ ധനേഷുമായി അടുത്തു. അതിനിടെ അച്ഛന്‍ മരിച്ചതോടെ ധനേഷ് ഇവര്‍ക്കൊപ്പം താമസമാക്കി. എല്ലാ ആഴ്ചയിലും ധനേഷ് കുറുപ്പംപടിയിലെ വാടക വീട്ടില്‍ എത്താറുണ്ടായിരുന്നു. രണ്ടാനച്ഛന്‍ എന്ന നിലയിലാണ് കുട്ടികള്‍ ധനേഷിനെ കണ്ടിരുന്നത്. ഇയാള്‍ ഇത് ചൂഷണം ചെയ്താണ് ഇരുവരെയും പീഡനത്തിരയാക്കിയത്.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *