തൃശൂർ: തൃശൂർ പെരുമ്പിലാവ് കൊലപാതകം റീല്‍സ് എടുത്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നെന്ന് പ്രതികളുടെ മൊഴി. അക്ഷയ്ക്ക് താല്പര്യമില്ലാത്ത ആള്‍ക്കൊപ്പം ലിഷോയും ബാദുഷയും റീല്‍സ് എടുത്തു. ഇത് അക്ഷയ് ചോദ്യം ചെയ്തിരുന്നു. ഇതിനെ ചൊല്ലി സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിയും തർക്കവും നടന്നു. പ്രതികള്‍ എല്ലാവരും ലഹരി കടത്ത് കേസുകളില്‍ അടക്കം പ്രതികളാണെന്ന് പൊലീസ് പറയുന്നു. ലഹരി കടത്തിനെ ചൊല്ലിയുള്ള തർക്കമാണോ എന്നും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ്.
തൃശൂർ പെരുമ്പിലാവില്‍ ഇന്നലെ രാത്രയാണ് യുവാവിനെ വെട്ടിക്കൊന്നത്. പെരുമ്പിലാവ് സ്വദേശി അക്ഷയ് (27) ആണ് കൊല്ലപ്പെട്ടത്. ഗുരുവായൂർ സ്വദേശി ബാദുഷയ്ക്കും വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. മുഖ്യപ്രതി ലിഷോയ് ഇന്ന് രാവിലെയാണ് പൊലീസിന്റെ പിടിയിലായത്. കേസില്‍ മറ്റൊരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പെരുമ്പിലാവ് സ്വദേശി നിഖിലിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ആശുപത്രിയില്‍ ഉള്ള ബാദുഷ അടക്കം നാല് പേർ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിലെടുത്തിരുന്നു. ആകാശ്, നിഖില്‍ എന്നിവരാണ് പിടിയിലാണ് മറ്റ് രണ്ട് പേര്‍.
കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തർക്കം; തൃശൂരിൽ യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നു
കുന്നംകുളം പെരുമ്പിലാവിൽ ലഹരി മാഫിയ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നിരവധി കേസുകളിൽ പ്രതിയായ കൂത്തനെന്ന് വിളിക്കുന്ന അക്ഷയ്‌ (27) ആണ് വെട്ടേറ്റു മരിച്ചത്. കടവല്ലൂർ സ്വദേശിയും നിലവിൽ മരത്തംകോട് വാടകയ്ക്ക് താമസിക്കുന്നയാളുമാണ് കൊല്ലപ്പെട്ട അക്ഷയ്. രാത്രി എട്ടരയോടെയാണ് സംഭവം
അക്ഷയും ഭാര്യയും ലിഷോയുടെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്.  അക്ഷയുടെ സുഹൃത്തുക്കളായ ലിഷോയി, ബാദുഷ എന്നിവരാണ് ആക്രമണം നടത്തിയത്. ഭർത്താവിനെ ആക്രമിക്കുന്നത് കണ്ട അക്ഷയുടെ ഭാര്യ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *