ഡോക്ടർമാരും സ്ഥിരീകരിച്ചു, ‘മാർപാപ്പക്ക് ആശുപത്രി വിടാം’; ഞായറാഴ്ച വിശ്വാസികളെ ആശീർവദിക്കുമെന്ന് വത്തിക്കാൻ

വത്തിക്കാൻ സിറ്റി: ഫ്രാൻസീസ് മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരമായെന്നും ഞായറാഴ്ച ആശുപത്രി വിടാമെന്നും സ്ഥിരീകരിച്ച് ഡോക്ടർമാർ. മാർപാപ്പയെ ചികിത്സിച്ച മെഡിക്കൽ സംഘത്തെ നയിച്ച ഡോക്ടർ സെർജിയോ ആൽഫിയേരിയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. മാർപാപ്പ വത്തിക്കാനിലെ വസതിയിലേക്ക് മടങ്ങുമെന്നും രണ്ടാഴ്ചയായി ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം വിവരിച്ചു. രണ്ട് മാസമെങ്കിലും വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാരുടെ സംഘം വ്യക്തമാക്കി.

ആശുപത്രിയിൽ നിന്നും വത്തിക്കാനിലെത്തുന്ന ഫ്രാൻസീസ് മാർപാപ്പ ഞായറാഴ്ച വിശ്വാസികളെ ആശീർവദിക്കുമെന്ന് വത്തിക്കാനും അറിയിച്ചു. ഇന്ത്യൻ സമയം വൈകീട്ട് നാലരയോടെ റോമിലെ ജെമെല്ലി ആശുപത്രി ജാലകത്തിന് മുന്നിലെത്തുമെന്നാണ് വത്തിക്കാൻ അറിയിച്ചത്. അഞ്ച് ആഴ്ചയ്ക്ക് ശേഷമാണ് മാർപ്പാപ്പ വിശ്വാസികളെ കാണുന്നത്. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പകർപ്പ് വിശ്വാസികൾക്ക് വിതരണം ചെയ്യും. ശ്വാസകോശ രോഗത്തെ തുടർന്ന് കഴിഞ്ഞ മാസം 14 നാണ് ഫ്രാൻസിസ് മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin