ടൂറിസം വകുപ്പ് വിളിക്കുന്നു, 38 ഒഴിവുകൾ, പി.എസ്.സി വഴി അല്ല; ഈ സുവർണാവസരം പാഴാക്കരുത്
ടൂറിസം വകുപ്പിൽ ജോലി സ്വപ്നം കാണുന്നവർക്ക് ഇതാ ഒരു സുവർണാവസരം. ഹൗസ് കീപ്പിങ് സ്‌റ്റാഫ്, ഫുഡ് ആൻഡ് ബവ്‌റിജ് സ്‌റ്റാഫ്, കുക്ക്, അസിസ്‌റ്റന്റ് കുക്ക്, റിസപ്ഷനിസ്‌റ്റ്, കിച്ചൻ മേട്ടി തസ്കികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 38 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഉദ്യോഗാർത്ഥികൾക്ക് മിനിമം പത്താം ക്ലാസ് യോഗ്യത ഉണ്ടായിരിക്കണം. കേരള ടൂറിസം വകുപ്പില്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 18നും 36നും ഇടയിലാണ്. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. തപാൽ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 3 ആണ്. ശമ്പളം: 15,000 – 25,000. അപേക്ഷാ ഫീസ് ഇല്ല.
ഒഴിവുകൾ
- ഹൗസ് കീപ്പിങ് സ്‌റ്റാഫ് – 11
- ഫുഡ് ആൻഡ് ബവ്‌റിജ് സ്‌റ്റാഫ് – 12
- കുക്ക് – 6
- അസിസ്‌റ്റന്റ് കുക്ക് – 4
- റിസപ്ഷനിസ്‌റ്റ് – 2
- കിച്ചൻ മേട്ടി – 3
അപേക്ഷിക്കേണ്ട വിധം
- കേരള ടൂറിസം വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralatourism.gov.in/ സന്ദർശിക്കുക
- ഹോംപേജിൽ കാണുന്ന റിക്രൂട്ട്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
- ഏത് തസ്തികയിലേക്കാണോ അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്ത ശേഷം അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സമര്‍പ്പിക്കുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക
READ MORE: ഐ.ടിയില്‍ മികച്ച കരിയര്‍ ആഗ്രഹിക്കുന്നവരാണോ? സ്കിൽ പ്രോഗ്രാമുകളുമായി ഐ.സി.ടി അക്കാദമി ഓഫ് കേരള