കൊല്‍ക്കത്തയില്‍ ആകാശം തെളിഞ്ഞു! ഐപിഎല്‍ ആദ്യ മത്സരത്തിന് ടോസ് വീഴുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍

കൊല്‍ക്കത്ത: മഴഭീഷണിയില്‍ ഐപിഎല്‍ പതിനെട്ടാം സീസണ് ഇന്ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടക്കം. നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. കൊല്‍ക്കത്തയില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കൊല്‍ക്കത്തയില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച്ച് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍ മത്സരത്തിന് തൊട്ടുമുമ്പ് ആരാധകര്‍ക്ക് ആശ്വസം നല്‍കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ആകാശം തെളിഞ്ഞെന്നുള്ള പോസ്റ്റുകളാണ് ക്രിക്കറ്റ് ആരാധകര്‍ പങ്കുവെക്കുന്നത്. വൈകുന്നേരം ആറ് മണിക്ക് ശേഷം മഴയ്ക്കുള്ള സാധ്യത കുറവാണെന്ന് മറ്റൊരു ആരാധകന്‍ പോസ്‌റ്റെ ചെയ്തിരിക്കുന്നു. കാലാവസ്ഥയുമായി ബന്ധപ്പെട്ട ചില അപ്‌ഡേറ്റുകള്‍…

കൊല്‍ക്കത്ത കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുമ്പോള്‍ 2008ല്‍ ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ തോറ്റുതുടങ്ങിയ ബെംഗളൂരുവിന്റെ ലക്ഷ്യം ആദ്യകിരീടം. മത്സരം മഴയില്‍ ഒലിച്ചുപോകുമോയെന്ന പേടിയോടെയാണ് ടീമുകളും കാണികളും ഈഡന്‍ ഗാര്‍ഡന്‍സിലേക്ക് എത്തുക. പുതിയ നായകന്‍മാര്‍ക്ക് കീഴില്‍ പുതിയ സ്വപ്നങ്ങളുമായി കൊല്‍ക്കത്തയും ബെംഗളുരുവും. അജിങ്ക്യ രഹാനെയെ നേയിക്കുമ്പോള്‍ രജത്ത് പാട്ടീദാറാണ് ബെംഗളൂരു ക്യാപ്റ്റന്‍. വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ ജോഡിയുടെ എട്ട് ഓവര്‍ വിരാട് കോലി നയിക്കുന്ന ആര്‍സിബി എങ്ങനെ അതിജീവിക്കും എന്നതിനെ ആശ്രയിച്ചാവും മത്സരത്തിന്റെ ഗതി.

ഇവര്‍ക്ക് പകരം നില്‍ക്കുന്നൊരു സ്പിന്നറില്ല എന്നതും ആര്‍സിബിയുടെ ദൗര്‍ബല്യം. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയുടെ ഇന്നിംഗ്‌സ് തുറന്ന ഫില്‍ സോള്‍ട്ട് ഇത്തവണ കോലിക്കൊപ്പം ആര്‍സിബിയുടെ ഓപ്പണറാവും.ദേവ്ദത്ത് പടിക്കല്‍, ജിതേശ് ശര്‍മ്മ,ക്യാപ്റ്റന്‍ പത്തിദാര്‍, ലിയം ലിവിംഗ്സ്റ്റണ്‍ ടിം ഡേവിഡ് എന്നിവരുടെ ബാറ്റുകളിലും ആര്‍സിബിക്ക് പ്രതീക്ഷ.

By admin