കിംഗ് ഖാൻ മുതൽ ശ്രേയ ഘോഷാൽ വരെ; ഐപിഎല്ലിന്റെ 18-ാം സീസണ് വർണാഭമായ തുടക്കം
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18-ാമത് സീസണ് കൊടിയേറി. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വർണാഭമായ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചിരിക്കുകയാണ്. അരമണിക്കൂറോളം നീണ്ടുനിൽക്കുന്ന ഉദ്ഘാടന ചടങ്ങിൽ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ, പ്രശസ്ത ഗായിക ശ്രേയാൽ ഘോഷാൽ, കരൺ ഓജ്ല, ബോളിവുഡ് നടി ദിഷ പഠാനി എന്നിവർ പങ്കെടുക്കുന്ന പരിപാടികളോടെയാണ് പുതിയ സീസണ് തുടക്കം കുറിക്കുന്നത്. പരിപാടിക്ക് ശേഷം നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരം നടക്കുക.