കാഥികനും നാടക പ്രവര്‍ത്തകനുമായ അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു

തിരുവനന്തപുരം: കാഥികനും നാടക പ്രവര്‍ത്തകനും നടനുമായ അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു. 73 വയസായിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ്. പൊതുദര്‍ശനവും സംസ്കാര ചടങ്ങും ചൊവ്വാഴ്ചയാണ് തീരുമാനിച്ചിട്ടുള്ളത്. കഥാപ്രസംഗ രംഗത്ത് അര നൂറ്റാണ്ട് നീണ്ട ചരിത്രമാണ് അയിലം ഉണ്ണികൃഷ്ണനുള്ളത്. നിരവധി പുരസ്കാരങ്ങൾക്കും അര്‍ഹനായി.  സന്താനവല്ലിയാണ് ഭാര്യ. മകൻ: രാകേഷ്.

സിമന്‍റ് കടയിൽ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ച് ഉടമ, തൊഴിലാളികളെ ഉപയോഗിക്കാതെ പറ്റില്ലെന്ന് സിഐടിയു, സമരം

By admin