കറിയിൽ ഉപ്പ് കൂടിയാൽ ഈസിയായി കുറയ്ക്കാം, ഇതാ 5 ടിപ്സ്
കറിയിൽ ഉപ്പ് കൂടിയാൽ ഈസിയായി കുറയ്ക്കാം, ഇതാ 5 ടിപ്സ്.
കറിയിൽ ഉപ്പ് കൂടിയാൽ ഈസിയായി കുറയ്ക്കാം, ഇതാ 5 ടിപ്സ്
കറിയിൽ ഉപ്പ് കൂടിപ്പോയാൽ ആദ്യം തേങ്ങാപാൽ പിഴിഞ്ഞ് ചേർക്കാം.
കടല കറിയോ ചിക്കൻ കറിയോ ആണെങ്കിൽ തേങ്ങാപാൽ കറിയുടെ രുചിയും വർധിപ്പിക്കും.
പഞ്ചസാരയുടെ മധുരം ഒരു പരിധിവരെ ഉപ്പിനെ കുറയ്ക്കും. കറിയിൽ ഉപ്പ് കൂടുതലാണെങ്കിൽ ഒരു നുള്ള് പഞ്ചസാര ചേർത്ത് കൊടുത്താൽ മതിയാകും.
പുഴുങ്ങിയ ഉരുളകിഴങ്ങ് ചേർക്കാൻ പറ്റുന്ന കറിയാണെങ്കിൽ പുഴുങ്ങി ഉടച്ചു ചേർക്കാവുന്നതാണ്. ഇതും ഉപ്പ് കുറയ്ക്കും.
ഗോതമ്പു പൊടി കുഴച്ചു ചെറിയ ഉരുളകളാക്കി കറിയിലിടാം. ശേഷം പത്ത് മിനിറ്റ് വരെ കറി നല്ലതുപോലെ തിളപ്പിക്കണം. ശേഷം ഈ ഉരുളകൾ കറിയിൽ നിന്നും എടുത്തു മാറ്റാവുന്നതാണ്.
കറിയിൽ ഉപ്പ് കൂടിയാൽ അൽപം ഫ്രഷ് ക്രീം ചേർത്തോളൂ. ഇത് ഉപ്പ് കുറയ്ക്കുമെന്ന് മാത്രമല്ല, കറിയുടെ രുചിയും കൂട്ടുകയും ചെയ്യും.
ഉപ്പ് അമിതമായി നിൽക്കുന്ന കറികളിൽ സവാള വട്ടത്തിലരിഞ്ഞു ചേർക്കാം. ഉപ്പിനെ വലിച്ചെടുത്തു കൊള്ളും.