ആദ്യ വിക്കറ്റ് നഷ്ടമായ ശേഷം രഹാനെയുടെ ക്ലാസ്! ആര്‍സിബിക്കെതിരെ കൊല്‍ക്കത്തയുടെ തിരിച്ചുവരവ്

കൊല്‍ക്കത്ത: ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മോശം തുടക്കം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊല്‍ക്കത്ത പവര്‍ പ്ലേ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 60 എന്ന നിലയിലാണ്. അജിന്‍ക്യ രഹാനെ (19 പന്തില്‍ 39), സുനില്‍ നരെയ്ന്‍ (15 പന്തില്‍ 17) എന്നിവരാണ് ക്രീസില്‍. നാല് റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കിന്റെ വിക്കറ്റാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമാകുന്നത്. ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയ്ക്ക് ക്യാച്ച്. നേരത്തെ ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ രജത് പടിധാര്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ആദ്യ ഓവറില്‍ തന്നെ കൊല്‍ക്കത്തയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഹേസല്‍വുഡാണ് 18-ാം ഐപിഎല്‍ സീസണിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്. അതിന് തൊട്ട്മുമ്പുള്ള പന്തില്‍ താരത്തിന്റെ ക്യാച്ച് സുയഷ് ശര്‍മ വിട്ടുകളഞ്ഞിരുന്നു. ഫിലിപ് സാള്‍ട്ട്, ലിയാം ലിവിംഗ്സ്റ്റണ്‍, ടിം ഡേവിഡ് ജോഷ് ഹേസല്‍വുഡ് എന്നിവരാണ് ആര്‍സിബിയുടെ വിദേശ താരങ്ങള്‍. കൊല്‍ക്കത്തയുടെ വിദേശ താരങ്ങളായി ക്വിന്റണ്‍ ഡി കോക്ക്, സുനില്‍ നരെയ്ന്‍, ആന്ദ്രേ റസ്സല്‍, സ്‌പെന്‍സര്‍ ജോണ്‍സണ്‍ എന്നിവരാണ് കൊല്‍ക്കത്തയുടെ വിദേശ താരങ്ങള്‍. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: വിരാട് കോഹ്ലി, ഫിലിപ്പ് സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), രജത് പടിധാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ്മ, ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, റാസിഖ് ദാര്‍ സലാം, സുയാഷ് ശര്‍മ, ജോഷ് ഹാസില്‍വുഡ്, യാഷ് ദയാല്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), വെങ്കിടേഷ് അയ്യര്‍, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), റിങ്കു സിംഗ്, അങ്ക്കൃഷ് രഘുവംശി, സുനില്‍ നരെയ്ന്‍, ആന്ദ്രെ റസല്‍, രമണ്‍ദീപ് സിംഗ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

മുംബൈയെ നേരിടാൻ ധോണി റെഡി, രാത്രി വൈകിയും കഠിന പരിശീലനം; വെളിപ്പെടുത്തലുമായി സഹതാരം

കൊല്‍ക്കത്ത കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുമ്പോള്‍ 2008ല്‍ ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ തോറ്റുതുടങ്ങിയ ബെംഗളൂരുവിന്റെ ലക്ഷ്യം ആദ്യകിരീടം. മത്സരം മഴയില്‍ ഒലിച്ചുപോകുമോയെന്ന പേടിയോടെയാണ് ടീമുകളും കാണികളും ഈഡന്‍ ഗാര്‍ഡന്‍സിലേക്ക് എത്തുക. പുതിയ നായകന്‍മാര്‍ക്ക് കീഴില്‍ പുതിയ സ്വപ്നങ്ങളുമായി കൊല്‍ക്കത്തയും ബെംഗളുരുവും. അജിങ്ക്യ രഹാനെയെ നേയിക്കുമ്പോള്‍ രജത്ത് പാട്ടീദാറാണ് ബെംഗളൂരു ക്യാപ്റ്റന്‍. വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ ജോഡിയുടെ എട്ട് ഓവര്‍ വിരാട് കോലി നയിക്കുന്ന ആര്‍സിബി എങ്ങനെ അതിജീവിക്കും എന്നതിനെ ആശ്രയിച്ചാവും മത്സരത്തിന്റെ ഗതി.

ഇവര്‍ക്ക് പകരം നില്‍ക്കുന്നൊരു സ്പിന്നറില്ല എന്നതും ആര്‍സിബിയുടെ ദൗര്‍ബല്യം. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയുടെ ഇന്നിംഗ്‌സ് തുറന്ന ഫില്‍ സോള്‍ട്ട് ഇത്തവണ കോലിക്കൊപ്പം ആര്‍സിബിയുടെ ഓപ്പണറാവും.ദേവ്ദത്ത് പടിക്കല്‍, ജിതേശ് ശര്‍മ്മ,ക്യാപ്റ്റന്‍ പത്തിദാര്‍, ലിയം ലിവിംഗ്സ്റ്റണ്‍ ടിം ഡേവിഡ് എന്നിവരുടെ ബാറ്റുകളിലും ആര്‍സിബിക്ക് പ്രതീക്ഷ.

By admin