അറബിക്കടലിൽ കറാച്ചി തീരത്തിന് സമീപത്തായി ഭൂകമ്പം, സുനാമി മുന്നറിയിപ്പില്ല

കറാച്ചി: അറബിക്കടലിൽ കറാച്ചി തീരത്ത് നിന്ന് 15 കിലോമീറ്ററോളം അകലെയായി ശനിയാഴ്ച രാവിലെ ഭൂകമ്പം. രാവിലെ 10.55ഓടെ റിക്ടർ സ്കെയിലിൽ 4.2 തീവ്രതയോടെയുള്ള ഭൂകമ്പം അനുഭവപ്പെട്ടതായാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ വെബ്സൈറ്റിൽ രേഖപ്പെടുത്തിയത്. ഭൂകമ്പവുമായി ബന്ധപ്പെട്ട് സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. ദ്വാരകയിൽ നിന്ന് 484 കിലോമീറ്റർ അകലെയാണ് ഭൂകമ്പം ഉണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

By admin