അന്ന് ഓപ്പണിംഗില്‍ 90 കോടി, സംവിധാനം ചെയ്‍ത ചിത്രമെത്തുംമുന്നേ പൃഥ്വിരാജിന് രണ്ടാം വരവില്‍ ലോട്ടറി!
മലയാളികള്‍ക്കും പ്രിയപ്പെട്ട സിനിമയാണ് സലാര്‍. വരദരാജ മന്നാര്‍ ആയി പൃഥ്വിരാജുണ്ടായിരുന്നുവെന്നതായിരുന്നു ചിത്രത്തില്‍ മലയാളികള്‍ക്കുള്ള ആകര്‍ഷണം. സലാര്‍ വീണ്ടും റിലീസ് ചെയ്‍തിരിക്കുകയാണ്. സലാറിന്റെ രണ്ടാം വരവില്‍ 3.24 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്‍ത ചിത്രമാണ് സലാര്‍. 2023ലാണ് സലാര്‍ റിലീസ് ചെയ്‍തത്. സലാര്‍ അന്ന് ആഗോളതലത്തില്‍ 617.75 കോടി രൂപയാണ് നേടിയത്. ഓപ്പണിംഗില്‍ മാത്രം ചിത്രം 90.7 കോടി നേടിയിരുന്നു.
സംവിധായകൻ പ്രശാന്ത് നീലിന്റെ സലാര്‍ ചിത്രത്തില്‍ ബാഹുബലി നായകൻ പ്രഭാസും എത്തിയപ്പോഴുള്ള വൻ ഹൈപ്പിലായിരുന്നു സലാര്‍ റിലീസായത്. കെജിഎഫ് എന്ന വമ്പൻ ഹിറ്റിന്റെ സംവിധായകനാണ് പ്രശാനത് നീല്‍ എന്നതായിരുന്നു സലാറില്‍ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചത്.. ആ പ്രതീക്ഷകള്‍ നിറവേറ്റുന്നതായിരുന്നു സലാര്‍ സിനിമയ്‍ക്ക് രാജ്യമാകെ ലഭിച്ച സ്വീകരണം. സലാര്‍ ഒരു മികച്ച ആക്ഷൻ ചിത്രമായിട്ട് ഒരു പ്രത്യേക കാലഘട്ടത്തില്‍ നടന്ന കഥയാണ് പറയുന്നത്.
പൃഥ്വിരാജിന്റേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം എമ്പുരാനാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മാര്‍ച്ച് 27നാണ് എമ്പുരാന്റെ റിലീസ്. 2025 ജനുവരി 26 നു ആദ്യ ടീസർ പുറത്ത് വിട്ടു കൊണ്ട് പ്രമോഷൻ ജോലികൾ ആരംഭിച്ച ചിത്രത്തിന്റെ, കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന രീതിയും ഏറെ ശ്രദ്ധ നേടി. ഓരോ അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുന്ന വീഡിയോകൾ പുറത്തു വിടുന്നത് ഫെബ്രുവരി ഒൻപത് മുതൽ ആരംഭിച്ച്, അതവസാനിച്ചത് ഫെബ്രുവരി 26 ന് വന്ന മോഹൻലാലിൻറെ കാരക്ടർ പോസ്റ്റർ, വീഡിയോ എന്നിവയിലൂടെയാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി/ഖുറേഷി അബ്രാം, പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയ്ദ് മസൂദ് എന്നിവരുടെ കാരക്ടർ പോസ്റ്ററുകളും വീഡിയോകളുമാണ് ഫെബ്രുവരി 26 നെത്തിയത്. ഓരോ ദിവസവും രണ്ട് കഥാപാത്രങ്ങളെന്ന കണക്കിൽ, 18 ദിവസം കൊണ്ട് ചിത്രത്തിലെ 36 കഥാപാത്രങ്ങളെയാണ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ മാർച്ച് 27 നു റിലീസിന് തയ്യാറെടുക്കുന്ന ചിത്രം, ഒരു മലയാള ചിത്രത്തിന് ലഭിക്കാൻ പോകുന്ന ഏറ്റവും വലിയ പാൻ ഇന്ത്യൻ, ആഗോള റിലീസിനാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ മൂന്നാം ഭാഗവും മോഹൻലാൽ, പൃഥ്വിരാജ്, മുരളി ഗോപി, നിർമ്മാതാക്കളിലൊരാളായ ആന്റണി പെരുമ്പാവൂർ എന്നുവരുൾപ്പെടെയുള്ളവർ നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്.