അടഞ്ഞുപോയ അടുക്കള സിങ്ക് വൃത്തിയാക്കാൻ ബേക്കിംഗ് സോഡയും വിനാഗിരിയും മതി 

എന്തും വൃത്തിയാക്കാൻ എളുപ്പത്തിൽ ഉപയോഗിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. ഇതിൽ അടങ്ങിയിരിക്കുന്ന ഡിസ്ഇൻഫെക്റ്റന്റ് ഗുണങ്ങൾ എന്തും എളുപ്പത്തിൽ വൃത്തിയാക്കുന്നു. വെറുതെ വൃത്തിയാക്കുക മാത്രമല്ല പകരം ബാക്റ്റീരിയ, ഫങ്കസുകളെയും എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്നു. അതുപോലെ തന്നെയാണ് ഡ്രെയിൻ വൃത്തിയാക്കാനും. അടഞ്ഞുപോയ നിങ്ങളുടെ സിങ്കിലെ തടസ്സം മാറ്റാൻ ബേക്കിംഗ് സോഡയ്ക്ക് സാധിക്കും. ബേക്കിംഗ് സോഡയോടൊപ്പം വിനാഗിരി കൂടെ ചേർത്താൽ വൃത്തിയാക്കൽ എളുപ്പമാകുന്നു. എങ്ങനെയെന്നല്ലേ. ഈ രീതിയിൽ ചെയ്താൽ മതി. 

1. കുറച്ചധികം വെള്ളമെടുത്ത് ചൂടാക്കാൻ വയ്ക്കണം. ശേഷം ഡിഷ് വാഷ് ലിക്വിഡും ചൂടുവെള്ളവും ഡ്രെയിനിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ്. ഡിഷ് വാഷ് ലിക്വിഡ് ഡ്രെയിനിൽ പറ്റിയിരിക്കുന്ന എണ്ണമയത്തേയും അഴുക്കിനേയും ഇല്ലാതാക്കുന്നു.    

2. ഒരു കപ്പ് ബേക്കിംഗ് സോഡ എടുത്തതിന് ശേഷം ഡ്രെയിനിലേക്ക് ഇട്ടുകൊടുക്കണം. ശേഷം അതിലേക്ക് കുറച്ച് വിനാഗിരികൂടി ഒഴിച്ച് കൊടുക്കാം. ബേക്കിംഗ് സോഡയിലുള്ള  ആൽക്കലിനും വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന അസറ്റിക് ആസിഡും കൂടി ചേരുമ്പോൾ വൃത്തിയാക്കൽ എളുപ്പമാക്കുന്നു. 

3. ബേക്കിംഗ് സോഡയും വെള്ളവും ഒഴിച്ച് കൊടുത്തതിന് ശേഷം  കുറച്ച് ചൂടുവെള്ളം ഡ്രെയിനിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ്. ഇത്രയും ചെയ്ത് കഴിയുമ്പോൾ നിങ്ങളുടെ സിങ്കിലെ തടസ്സം മാറിക്കിട്ടും. ഇനി ഒരിക്കൽ ചെയ്തിട്ടും മാറിയില്ലെങ്കിൽ അതിനർത്ഥം കൂടുതൽ തടസ്സങ്ങൾ ഡ്രെയിനിൽ ഉണ്ടെന്നാണ്. അത്തരം സാഹചര്യങ്ങളിൽ വീണ്ടും ഈ രീതിയിൽ തന്നെ വൃത്തിയാക്കാവുന്നതാണ്.

4. വിനാഗിരി ഉപയോഗിച്ച് വൃത്തിയാക്കിയിട്ടും സിങ്കിലെ തടസ്സം മാറിയിട്ടില്ലെങ്കിൽ ബേക്കിംഗ് സോഡയ്ക്കൊപ്പം ഉപ്പ് ചേർത്ത് കൊടുക്കാവുന്നതാണ്. ഓരോ മൂന്ന് മാസം കൂടുമ്പോഴും ബേക്കിംഗ് സോഡ ഉപയോഗിച്ച് അടുക്കള സിങ്ക് വൃത്തിയാക്കിയാൽ വെള്ളം പോകാതെ അടഞ്ഞുപോകുന്ന സാഹചര്യം ഒഴിവാക്കാൻ സാധിക്കും. 

അടുക്കളയിൽ സുഗന്ധവ്യഞ്ജനങ്ങൾ സൂക്ഷിക്കുമ്പോൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

By admin