സർക്കാരിന്‍റെ നിർമാണ കരാറുകളിൽ ന്യൂനപക്ഷ സംവരണം, ബില്ല് പാസ്സാക്കി കർണാടക നിയമസഭ
ബെംഗ്ലൂരു: പൊതുമരാമത്ത് വകുപ്പിന്‍റെ അടക്കം സർക്കാരിന്‍റെ നിർമാണ കരാറുകളിൽ ന്യൂനപക്ഷ സംവരണം അനുവദിച്ചുകൊണ്ടുള്ള ബില്ല് പാസ്സാക്കി കർണാടക നിയമസഭ. ഹണി ട്രാപ്പ് വിവാദത്തെച്ചൊല്ലി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുന്നതിന്‍റെ ഇടയിലാണ് ബില്ല് പാസ്സാക്കിയത്. രണ്ട് കോടി വരെയുള്ള സർക്കാർ നിർമാണക്കരാറുകൾ അനുവദിക്കുന്നതിൽ 4% ന്യൂനപക്ഷ സംവരണം അനുവദിക്കുന്ന നിയമഭേദഗതിക്ക് നേരത്തേ കർണാടക മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. നിലവിൽ രണ്ട് കോടി വരെയുള്ള സർക്കാർ നിർമാണക്കരാറുകളിൽ എസ്‍സി, എസ്‍ടി സംവരണമുണ്ട്. സമാനമായ രീതിയിൽ ടു ബി സംവരണ വിഭാഗത്തിൽ പെടുന്ന മുസ്ലിം സമുദായത്തിലുള്ളവർക്ക് ഉൾപ്പടെ ടെണ്ടറുകളിൽ സംവരണം നൽകാനാണ് നിയമഭേദഗതി. ബില്ലിനെതിരെ ബിജെപിയും ജെഡിഎസ്സും കടുത്ത പ്രതിഷേധം ഉന്നയിച്ചിരുന്നു.
സ്വർണക്കടത്ത് കേസ്: രന്യ റാവുവിന് സ്വർണം നൽകിയത് കൂട്ടുപ്രതി തരുൺ രാജു; ഡിആർഐ കോടതിയിൽ